തയാറാക്കാം ചീസ് ചേര്‍ത്ത് ഒരു കിടിലന്‍ ഓംലറ്റ്
എല്ലാവരുടെയും വീട്ടില്‍ മുട്ടയുണ്ടാകും. എളുപ്പത്തില്‍ ചോറിന് കഴിക്കാന്‍ മുട്ട ഓംലറ്റും ചപ്പാത്തിക്കൊപ്പം ബുള്‍സയ് ആയും അല്ലെങ്കില്‍ പുഴുങ്ങിയുമൊക്കെ കഴിച്ച് നമ്മുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്ന ഒന്നാണ് മുട്ട. ഇന്ന് ഒരു വറൈറ്റി സ്റ്റൈലില്‍ ചീസ് ചേര്‍ത്ത് ഒരു ഓംലറ്റ് തയാറിക്കിയാലോ.
കോഴിമുട്ട-4
സവാള ചെറുതായരിഞ്ഞത്- ഒരു കപ്പ്
കാപ്സിക്കം -1
പച്ചമുളക്-2
കാരറ്റ്-1
മുളകുപൊടി- 1 സ്പൂണ്‍
മഞ്ഞള്‍പൊടി- ഒരു നുള്ള്
ഗരം മസാല- കാല് ടീസ്പൂണ്‍
ചീസ്- ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
സവാളയും പച്ചമുളകും കൊത്തിയരിയുക. കാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കുക.
മുട്ടകള്‍ പൊട്ടിച്ച് ഒരു പാത്രത്തിലേക്കൊഴിച്ച് ഉപ്പും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്പം എണ്ണ ഒഴിച്ച് കാരറ്റ്, സവാള, കാപ്സിക്കം എന്നിവ ഒന്നുവഴറ്റിയെടുക്കുക.
ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും പച്ചമുളകും ഗരംമസാലയും ചേര്‍ത്ത് ഒന്നുകൂടെ ഇളക്കി പരത്തിവയ്ക്കുക. ഇതിനു മുകളിലേക്ക് മുട്ടക്കൂട്ട് ഒഴിച്ചു കൊടുക്കുക. തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. ശേഷം മുകളില്‍ ചീസ് ചിരകിയിടുക. കിടിലന്‍ രുചിയില്‍ ഓംലറ്റ് റെഡി. ചൂടോടെ കഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."