ബുര്‍ക്കിനി നിരോധനം: മൗലികാവകാശ ലംഘനമെന്ന് യു.എന്‍
ജനീവ: ഫ്രാന്‍സില്‍ ബുര്‍ക്കിനി നിരോധം പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് യു.എന്‍ ഈയിടെ പാരിസിലുണ്ടായ തീവ്രവാദ ആക്രമണത്തിനു പിന്നാലെയാണ് കാന്നസിലെ ബീച്ചില്‍ ദേഹം മുഴുവന്‍ മറക്കുന്ന നീന്തല്‍ വസ്ത്രമായ ബുര്‍ക്കിനി മേയര്‍ നിരോധിച്ചത്.
തുടര്‍ന്ന് കോടതി നിരോധനം നീക്കിയിരുന്നു. യു.എന്‍ മനുഷ്യാവകാശ സംഘടനയാണ് ബുര്‍ക്കിനി നിരോധനത്തിനു എതിരേ രംഗത്തുവന്നത്. ബുര്‍ക്കിനി നിരോധനം ഫ്രാന്‍സിലെ സുരക്ഷാ ഏജന്‍സികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും ഇത് സുരക്ഷ വര്‍ധിപ്പിക്കില്ലെന്നും യു.എന്‍ മനുഷ്യാവകാശ സംഘടനയുടെ വക്താവ് റുപെര്‍ട് കോള്‍വില്ലെ പറഞ്ഞു.
ബുര്‍ക്കിനി നിരോധന പ്രശ്‌നം രൂക്ഷമാക്കാനേ ഉപകരിക്കൂവെന്നും സാമുദായിക അസഹിഷ്ണുത വര്‍ധിപ്പിക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പാരിസിലെ 30 നഗരങ്ങളില്‍ ബുര്‍ക്കിനി നിരോധനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യ വ്യാപകമായി നിരോധനം നടപ്പാക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി പ്രസ്താവിച്ചതിനു പിന്നാലെയാണ് കോടതി നിരോധനം. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് യു.എന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."