കോപയിൽ കൊടുങ്കാറ്റ്; അർജന്റീന - കൊളംബിയ ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ; കണക്കുകളിൽ ആര് ജയിക്കും
ന്യൂയോർക്ക്: ആവേശത്തോടെ കാത്തിരിക്കുന്ന കോപാ അമേരിക്ക ടൂർണമെന്റിലെയും വിജയികളെ അറിയാൻ ഇനി മണിക്കൂറുകളുടെ ദൈർഘ്യം മാത്രം. രാത്രി യൂറോകപ്പിൽ ആര് കിരീടം നെടിയെന്നറിഞ്ഞ് ഒന്ന് വിശ്രമിക്കുമ്പോഴേക്ക് കോപ്പയിൽ കലാശപ്പോരിന് വിസിൽ മുഴങ്ങിക്കാണും.
നാളെ രാവിലെ 5.30ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയും കൊളംബിയയും തമ്മിലാണ് പോരിനിറങ്ങുന്നത്. ഗ്രൂപ്പ്ഘട്ടം മുതൽ ഒരു മത്സരത്തിലും തോൽക്കാതെയാണ് അർജന്റീനയുടെ വരവ്. ആദ്യ മത്സരത്തിൽ കാനഡക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം. രണ്ടാം മത്സരത്തിൽ ചിലിക്കെതിരേ ഒരു ഗോളിന് ജയിച്ച ചാംപ്യൻമാർ മൂന്നാം മത്സരത്തിൽ പെറുവിനെ രണ്ട് ഗോളിനും തറപറ്റിച്ചായിരുന്നു ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാർട്ടറിൽ ഇക്വഡോറിനെ നേരിട്ട അർജന്റീന അവരെയും വീഴ്ത്തി സെമിയിലേക്ക്. സെമിയിൽ എതിരാളികളായി വീണ്ടും കാനഡ. എതിരില്ലാത്ത രണ്ട് ഗോളിന് അനായാസം കാനഡയും കടന്ന് തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ. 16ാം കോപാ അമേരിക്ക കിരീടം തേടിയിറങ്ങുന്ന അർജന്റീനൻ ടീം ശക്തമായ നിലയിലാണ്. അതിനാൽ കൊളംബിയക്കെതിരേ തീ പാറുന്ന മത്സരം പ്രതീക്ഷിക്കാം.
44ാം തവണയാണ് അർജന്റീന കോപാ അമേരിക്ക ടൂർണമെന്റിൽ കളിക്കുന്നത്. അതേസമയം ചരിത്രത്തിൽ ഒരു തവണമാത്രം കോപാ അമേരിക്ക ചാംപ്യൻമാരായ കൊളംബിയ രണ്ടാം കിരീടത്തിനുള്ള ശ്രമത്തിലാണ് ഇപ്പോൾ. 2001ലായിരുന്നു കൊളംബിയയുടെ കിരീട നേട്ടം.
1945 മുതൽ കോപാ അമേരിക്ക ടൂർണമെന്റിൽ പന്തു തട്ടാനെത്തുന്ന കൊളംബിയ പലപ്പോഴും നിർഭാഗ്യം കൊണ്ടായിരുന്നു കിരീടത്തിൽനിന്ന് അകന്നുനിന്നത്. പലകാലത്തും മികച്ച നിരയുണ്ടായിട്ടും സെമി കടക്കാൻ അവർക്കായിരുന്നില്ല. എതിരിൽ നിൽക്കുന്ന ടീമിനെ അത്ര പെട്ടെന്ന് അർജന്റീനക്ക് തോൽപ്പിക്കാനാകില്ല. 28 മത്സരത്തിൽ തോൽവി അറിയാതെ കുതിക്കുന്ന കൊളംബിയ 29ാം ജയവും നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
ഗ്രൂപ്പ്ഘട്ടത്തിൽ പരാഗ്വക്കെതിരേ 2-1ന്റെ ജയം. രണ്ടാം മത്സരത്തിൽ കോസ്റ്റ റിക്കക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം. ബ്രസീലിനെതിരേ 1-1ന്റെ സമനില. അടുത്ത മത്സരത്തിൽ പനാമക്കെതെ 5-0ത്തിന്റെ ജയം. സെമിയിൽ ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി രാജകീയമായി ഫൈനലിലേക്ക്.
കൊളംബിയ
ഫിഫ റാങ്ക് ...................................12
കോപാ അമേരിക്ക അരങ്ങേറ്റം... 1945
മികച്ച പ്രകടനം...... 2001 ചാംപ്യന്‍മാര്‍
കോപാ അമേരിക്ക 2024
അഞ്ച് മത്സരങ്ങള്‍
നാല് ജയം
അടിച്ച ഗോള്‍........... 11
വഴങ്ങിയ ഗോള്‍ .............2
അര്‍ജന്റീന
ഫിഫ റാങ്ക് .............................................1
കോപാ അമേരിക്ക അരങ്ങേറ്റം................ 1916
മികച്ച പ്രകടനം............ 15 തവണ ചാംപ്യന്‍മാര്‍
കോപാ അമേരിക്ക 2024
അഞ്ച് മത്സരങ്ങള്‍
അഞ്ച് ജയം
അടിച്ച ഗോള്‍........... 12
വഴങ്ങിയ ഗോള്‍ .............3
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."