HOME
DETAILS

സമസ്ത കീഴ്ഘടകങ്ങളുടെ ഭാരവാഹികള്‍ വരിചേരും; മാതൃകാ പ്രവർത്തനവുമായി മലപ്പുറം

  
Web Desk
July 14 2024 | 03:07 AM

Campaign Preparations are Actively Underway

മലപ്പുറം: സുപ്രഭാതം ദിനപത്രത്തിന്റെ 11ാമത് കാംപയിന്‍  സജീവമാക്കാന്‍ തീരുമാനിച്ച് ജില്ലകള്‍ തോറും നേതൃസംഗമങ്ങള്‍.സമസ്ത പോഷകഘടകങ്ങളുടെ യൂനിറ്റ് തലം മുതലുള്ള ഭാരവാഹികള്‍ കാംപയിനില്‍ വരിക്കാരാകാന്‍ തീരുമാനമെടുത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ നേതൃസംഗമം. ഓഗസ്റ്റ് ഒന്നുമുതല്‍ ആരംഭിക്കുന്ന കാംപയിനില്‍ സമസ്ത പോഷകഘടകങ്ങളുടെ യൂനിറ്റ്, റെയ്ഞ്ച്, ക്ലസ്റ്റര്‍, മേഖല, ജില്ലാ തലങ്ങളിലെ ഭാരവാഹികള്‍ വരിചേരും. കാംപയിന്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞ ദിവസം മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ജില്ലാ നേതൃസംഗമത്തിലാണ് ഈ മാതൃകാ പ്രവർത്തനം. കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സമസ്തയുടെയും പോഷകഘടകങ്ങളുടെയും  ഭാരവാഹികളുടെ നേതൃത്വത്തിലുള്ള കാംപയിന്‍ സമിതി നേതൃത്വം നല്‍കും. ഇതിനു കീഴില്‍ മേഖലാ കണ്‍വന്‍ഷനുകള്‍ക്ക് കഴിഞ്ഞദിവസം തുടങ്ങി. തുടര്‍ന്ന് റെയ്ഞ്ച് തലത്തിലും മദ്‌റസാ തലത്തിലും കണ്‍വന്‍ഷനുകള്‍ ചേരും. 


കഴിഞ്ഞ ദിവസം മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ഈസ്റ്റ് ജില്ലാ സമസ്ത നേതൃസംഗമത്തില്‍ സമസ്തയുടെയും പോഷകഘടകങ്ങളുടെയും സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ കാംപയിന്‍ വിളംബരത്തില്‍ പങ്കാളികളായി. മലപ്പുറം ഗവേണിങ് ബോഡി ചെയര്‍മാന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷനായി. സമസ്ത ജില്ലാ സെക്രട്ടറി ഇ. മൊയ്തീൻ ഫൈസി പുത്തനഴി ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹ്മാന്‍ ഫൈസി, സുപ്രഭാതം മാനേജിങ് ഡയരക്ടര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി, ഡയരക്ടര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഡയരക്ടര്‍ യൂസുഫ് മമ്പാട്ടുമൂല, കാംപയിന്‍ കോഡിനേറ്റര്‍ കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ തുടങ്ങിയവരും മലപ്പുറം  ഈസ്റ്റ് ജില്ലയിലെ സമസ്ത, ജംഇയ്യതുല്‍  മുഅല്ലിമീൻ, എസ്.വൈ.എസ്, എസ്.എം.എഫ്, ജംഇയ്യതുല്‍ മുദരിസീന്‍, ജംഇയ്യതുല്‍ ഖുത്വബാ, മദ്‌റസാ മാനേജ്‌മെന്റ് അസോ, എസ്.കെ.എസ്.എസ്.എഫ്, എസ്.ഇ.എ, പ്രവാസി സെല്‍ തുടങ്ങി ഘടകങ്ങളുടെ ഭാരവാഹികളും പങ്കാളികളായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago