വിഴിഞ്ഞത്തെത്തിയ മദര്‍ഷിപ്പ് ഇന്ന് തീരംവിടും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ ഇന്ന് തീരം വിടും. കപ്പലില്‍ നിന്ന് കണ്ടെയ്‌നര്‍ ഇറക്കുന്നത് പുരോഗമിക്കുകയാണ്. ആയിരത്തിലേറെ കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിക്കഴിഞ്ഞു.
ഇത് സാവധാനമായതിനാല്‍ കപ്പല്‍ തിരിക്കുന്നത് വൈകുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ജോലികള്‍ പുരോഗമിക്കുന്നത്. ആകെ 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. പിന്നീട് 607 കണ്ടെയ്‌നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും. തുടര്‍ന്ന് സാന്‍ ഫെര്‍ണാണ്ടോ യാത്ര തിരിക്കും.
കൊളംബോ തുറമുഖമാണ് സാന്‍ ഫെര്‍ണാണ്ടോയുടെ അടുത്ത ലക്ഷ്യം. പുതിയ തുറമുഖമായതിനാല്‍ ട്രയല്‍ റണ്ണില്‍ കണ്ടെയ്‌നറുകള്‍ സാവധാനത്തിലാണിറക്കിയത്. ഇതുമൂലം കപ്പലിന്റെ മടക്കയാത്ര ഒരു ദിവസം കൂടി നീണ്ടിരുന്നു. മദര്‍ഷിപ്പ് യാത്ര തിരിച്ചാല്‍ നാളെ ഫീഡര്‍ വെസ്സല്‍ എത്തും.
The mothership that recently arrived at Vizhinjam is set to depart from the coast today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."