ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതാര്, പ്രതിയെ കണ്ടെത്തി എഫ്.ബി.ഐ
പെന്‍സില്‍വാനിയയില്‍ നിന്നുള്ള മാത്യു ക്രൂക്ക്‌സ് എന്ന 20 കാരനാണ് മുന്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് എഫ്.ബി.ഐ. കണ്ടെത്തല്‍. ഞായറാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന റാലിക്കിടെ 130 മീറ്റര്‍ അകലെയുള്ള ഒരു ഉല്‍പാദനകേന്ദ്രത്തിന്റെ മുകളില്‍ നിലയുറപ്പിച്ചാണ് മാത്യു ക്രൂക്ക്‌സ് വെടിയുതിര്‍ത്തതെന്നാണ് കണ്ടെത്തല്‍.
എഫ്.ബി.ഐ. പിറ്റ്‌സ്ബര്‍ഗ് ഫീല്‍ഡ് ഓഫിസ് ചുമതലയുള്ള കെവിന്‍ റോജെക്കിന്റെ അഭിപ്രായത്തില്‍, നിറയൊഴിച്ചയാളുടെ ഉദ്ദേശവും, ഐഡന്റിറ്റിയും, വ്യക്തമല്ല എന്നും, ആക്രണവുമായി ബന്ധപ്പെട്ട മറ്റു ഭീഷണികള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും റോജെക് പറയുന്നു.
യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അഭിപ്രായപ്രകാരം റാലി വേദിക്കു പുറത്ത് ഒരു ഉയര്‍ന്ന പൊസിഷനില്‍ നിന്ന് സ്റ്റേജിലേക്ക് ഒന്നിലധികം തവണ നിറയൊഴിക്കുകയായിരുന്നു. ആക്രമണം ഒരാളുടെ മരണത്തിനും, രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുന്നതിനും കാരണമായി. പ്രത്യാക്രമണത്തില്‍ ആക്രമകാരിയായ മാത്യു ക്രൂക്ക്‌സ്‌നെയും വധിച്ചുവെന്ന് പൊലിസ് വ്യക്തമാക്കി
എന്റെ വലത് ചെവിയുടെ മുകള്‍ ഭാഗത്ത് വെടിയേല്‍ക്കുകയും ധാരാളം രക്തം നഷ്ടമാകുകയും ചെയ്തുവെന്ന് ആക്രമണത്തില്‍ പരിക്കേറ്റ 78 കാരനായ ട്രംപ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
നവംബര്‍ 5 ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ആക്രമണം, വലിയ വിപത്തുകളുടെ മുന്നോടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡെമോക്രാറ്റിക് പ്രസിഡണ്ട് ബൈഡനെ നേരിടുന്ന ട്രംപ് ശക്തനായ എതിരാളിയാണെന്നും ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാമെന്നും ഒട്ടുമിക്ക സര്‍വ്വേകളും അഭിപ്രായപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."