ആത്മീയതയെ വാണിജ്യവല്‍ക്കരിക്കരുത്: ജിഫ്രി തങ്ങള്‍
കയ്പമംഗലം: മതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തി ജീവിതത്തില്‍ വിശുദ്ധി കാത്തു സൂക്ഷിക്കണമെന്നും വ്യാജ ആത്മീയ വാദികളെ തിരിച്ചറിയണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തൃശൂര്‍ ജില്ലാ കമ്മിറ്റി ചാമക്കാല ബീച്ച് പാലസില്‍ സംഘടിപ്പിച്ച പണ്ഡിത സംഗമത്തില്‍ ആത്മീയതയും ആചാരങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. സമുദായത്തെ നേരായ മാര്‍ഗത്തിലൂടെ നയിക്കലാണ് സമസ്തയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബാ അലവി അല്‍ഖാസിമി സംഗമം ഉദ്ഘാടനം ചെയ്തു. നഹ്ജുറഷാദ് ഇസ്ലാമിക് കോളജ് ചെയര്മാന് ടി.എം ഹൈദര്‍ ഹാജി പതാക ഉയര്‍ത്തി. സമസ്ത ജില്ലാ സെക്രട്ടറി എം.എം മുഹ്യിദ്ദീന് മുസ്ലിയാര് സംഗമത്തിന്റെ രണ്ടാം സെഷന് ഉദ്ഘാടനം ചെയ്തു. മഹല്ല് ഭരണത്തിലെ പണ്ഡിത ധര്‍മം എന്ന വിഷയത്തില്‍ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയും ആധുനിക വഹാബിസം പ്രതിരോധം എന്ന വിഷയത്തില്‍ അബ്ദുല്‍ ഗഫൂര്‍ അന്‍വരിയും ക്ലാസുകള്‍ നയിച്ചു. അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി ആമുഖ പ്രഭാഷണം നടത്തി.
വിവിധ സെഷനുകളിലായി ബ്ലാങ്ങാട് മുഹമ്മദ് ബാഖവി, നാസര്‍ ഫൈസി തിരുവത്ര, എം.ടി ഹുസൈന് ദാരിമി, ഉമര്‍ ഫൈസി വില്ലനൂര്‍, സൈനുദ്ദീന്‍ ഫൈസി, പി.വി മുഹമ്മദ് കുട്ടി ബാഖവി, ഇല്യാസ് ഫൈസി, എന്‍.പി അബ്ദുല്‍ കരീം ഫൈസി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ഉമര്‍ ബാഖവി, സി.എച്ച്.എം ഫൈസല്‍ ബദരി, സി.എ മുഹമ്മദ് റഷീദ്, ആര്.വി സിദ്ദീഖ് മുസ്ലിയാര്, പി.എ സെയ്തുമുഹമ്മദ് ഹാജി, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ടി.എസ് മമ്മി, ടി.എം ശഹീര്‍, മൊയ്തീന് കുട്ടി മുസ്ലിയാര്, റാഫി അന്‍വരി, മുഹമ്മദലി ഹാജി എന്നിവര്‍ സംസാരിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി തൊഴിയൂര്‍ ഉസ്താദ് അനുസ്മരണ പ്രഭാക്ഷണം നടത്തി. സമാപന പ്രാര്‍ഥനാ സംഗമത്തിന് എം.എം മുഹ്യിദ്ദീന് മുസ്ലിയാര് നേതൃതം നല്കി. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍, മുദരിസുമാര്‍, ഖതീബുമാര്‍, മദ്റസാ അധ്യാപകര്‍ ഉള്‍പ്പെടെ നൂറു കണക്കിനു പണ്ഡിതര്‍ പരിപാടിയില്‍ സംബന്ധിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."