യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ പിടിയില്‍
ചാവക്കാട്: കടപ്പുറത്ത് കഞ്ചാവു വില്‍പനയെക്കുറിച്ച് അധികൃതര്‍ക്കു വിവിരം നല്‍കിയെന്ന വൈരാഗ്യത്തില്‍ യുവാവിനെ വെട്ടിയ കേസില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. തിരുവത്ര ചാലില്‍ ഷഫീഖ് (27), മണത്തല പരപ്പില്‍ താഴം കേരന്റകത്ത് ഷജീര്‍ (22), പാലയൂര്‍ തെരുവത്ത് വീട്ടില്‍ റിംഷാദ് പൈസല്‍ (20) എന്നിവരുള്‍പ്പടെ നാലു പേരെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് പിടികൂടിയത്. കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡ് സ്രാങ്കിന്റകത്ത് സിദ്ധീഖിന്റെ മകന്‍ നൗഫലിനാണ് (24) വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടാപ്പ് ആനന്ദവാടിയില്‍ വെച്ചാണു സംഭവം. #ോനൗഫല്‍ ബൈക്കില്‍ അഞ്ചങ്ങാടി ഭാഗത്തേക്കു പോകുന്നതിനിടയില്‍ നാലംഗ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതി ഷഫീഖാണ്. ഇയാളെ സഹായിക്കാനാണ് മറ്റുള്ളവരെ ഒപ്പം കൂട്ടിയത്. നൗഫലിനെ വെട്ടിയത് ഷഫീഖാണെന്നു പൊലിസ് പറഞ്ഞു. ഇയാളുടെ ബന്ധു വീട് അഞ്ചങ്ങാടിയിലാണ്. മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തിക്കുന്നത് ഇയാളാണെന്ന് നൗഫല്‍ അധികൃതരെ അറിയിച്ചിരുന്നുവത്രെ. ഇതിന്റെ വൈരാഗ്യമാണ് ആക്രമത്തിനു പിന്നിലെന്നും നൗഫല്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തിനു ശേഷം ബംഗലൂരിലേക്കു കടന്ന പ്രതികളെ തേടി പൊലിസ് പോയിരുന്നു. പിന്നീട് ഗുരുവായൂരിലത്തെിയെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. കേസില്‍ നാലാമത്തെ പ്രതി പ്രായപൂര്‍ത്തിയാവാത്തയാളാണ്. ചാവക്കാട് സീനിയര്‍ പൊലിസ് ഓഫീസര്‍ എന്‍.പി സന്തോഷ്‌കുമാര്‍, സി.പി.ഒമാരായ ലോഫിരാജ്, കെ.പി ശ്യാംകുമാര്‍, ഷജീര്‍ എന്നിവരാണ് പ്രിതകളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികളില്‍ ഷഫീഖ്, ഷജീര്‍, റിംഷാദ് എന്നിവരുമായി പൊലിസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."