കോണ്‍ക്രീറ്റ് കാനയുടെ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
എരുമപ്പെട്ടി: എരുമപ്പെട്ടി- തയ്യൂര്‍ റോഡിന്റെ പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി ആരംഭിച്ച കാനകളുടെ നിര്‍മാണ പ്രവൃത്തികളില്‍ അപാകതകളുണ്ടെ@ന്നു ചൂ@ണ്ടികാണിച്ചു നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു. എരുമപ്പെട്ടി-വേലൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എരുമപ്പെട്ടി- തയ്യൂര്‍ റോഡിന്റെ പുനര്‍ നിര്‍മാണം സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫ@് നാലു കോടി രൂപ ഉപയോഗിച്ചാണു നടത്തുന്നത്. നാലു കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ കാനകളുടെ കോണ്‍ഗ്രീറ്റ് പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ നിലവിലെ കാനകള്‍ക്കു മുകളില്‍ സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള്‍ എടുത്തു മാറ്റി കോണ്‍ഗ്രീറ്റ് ചെയ്യണമെന്നിരിക്കെ പല സ്ഥലങ്ങളിലും സ്ലാബുകള്‍ നിലനിര്‍ത്തിയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തി വരുന്നത്. സ്ലാബുകള്‍ എടുത്തു മാറ്റി കോണ്‍ഗ്രീറ്റ് ചെയ്തില്ലെങ്കില്‍ മണ്ണു വന്ന് അടിഞ്ഞു കാനമൂടി വെള്ളക്കെട്ടിന് ഇടയാക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചെങ്കിലും കരാറുകാരനും പൊതുമരാമത്ത് അധികൃതരും ഇതു ഗൗനിച്ചില്ല. സ്വകാര്യ വ്യക്തികളുടെ സ്വാധീനത്തെത്തുടര്‍ന്നാണ് കരാറുകാരന്‍ സ്ലാബുകള്‍ എടുത്ത് മാറ്റാന്‍ തയാറാകാത്തതെന്ന് ആക്ഷേപം ഉയര്‍ന്നിരിന്നു. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്‍ത്തകരായ കെ.എം അഷ്‌റഫ്, കെ.സി ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞത്.
നാട്ടുകാര്‍ എത്തിയപ്പോള്‍ കരാറുകാരന്‍ സ്ഥലം വിട്ടതും നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ സ്ഥലത്തുണ്ട@ാകേണ്ട@ ഓവര്‍സിയര്‍ എത്താതിരുന്നതും പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് സ്ഥലത്തെത്തിയ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒ.എച്ച് റംലത്ത് നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ മുഴുവന്‍ സ്ലാബുകളും എടുത്തുമാറ്റി കാന കോണ്‍ഗ്രീറ്റ് ചെയ്യാമെന്നു ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."