കുടി വെള്ള വിതരണത്തിലെ തടസം നീക്കണം
മാള: മാള, പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ രണ്ടാഴ്ചയോളമായി മുടങ്ങിയ കുടി വെള്ള വിതരണം ഉടന്‍ പുനരാരംഭിക്കണമെന്നു മാള പ്രതികരണ വേദി യോഗം ആവശ്യപ്പെട്ടു. ജലനിധി കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ മോട്ടോര്‍ സ്ഥാപിക്കുന്നതിനായി രണ്ടാഴ്ചയായി ഈ പ്രദേശത്ത് കുടിവെള്ള വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പൊയ്യ ഗ്രാമപഞ്ചായത്തിലെ പല പ്രദേശങ്ങളിലും കിണറുകളില്‍ ഉപ്പു വെള്ളമായതിനാല്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി വാട്ടര്‍ അതോറിറ്റിയെയാണ് ആശ്രയിക്കുന്നത്. മാള ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളിലും ഇതേ സാഹചര്യമാണുള്ളത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ദിവസങ്ങളായി കുടിവെള്ളം കിട്ടാതെ ദുരിതത്തിലാണ്.
ജലനിധി കുടി വെള്ള പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ വരെ ഇത്തരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടുമെന്നാണ് അധികൃതര്‍ പറയുന്നത്. കുടി വെള്ളം ലഭ്യമാക്കുന്നതിനായി പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാവണമെന്നും മാള പ്രതികരണ വേദി യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് സലാം ചൊവ്വര അധ്യക്ഷനായി. സി.എ സജീവന്‍, വി.എസ് നിസാര്‍, അര്‍ഷാദ് കടവില്‍, കെ.കെ കരീം, വി.കെ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."