HOME
DETAILS
MAL
പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു; മട്ടന്നൂരില്‍ 51കാരി വെള്ളക്കെട്ടില്‍ വീണ് മരിച്ചു
Web Desk
July 16 2024 | 03:07 AM
തൃശൂര്‍: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. അതിനിടെ പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്രയില്‍ വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കുടക്കുന്ന് വീട്ടില്‍ സുലോചന മകന് രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയില്‍ വീടിന്റെ ചുമരിടിഞ്ഞു വീഴുകയായിരുന്നു.
മട്ടന്നൂര്‍ കോളാരിയില്‍ വെള്ളക്കെട്ടില്‍ വീണ് 51 കാരി മരിച്ചു. ഷഫീനാസ് മന്‍സിലില്‍ കുഞ്ഞാമിനയാണ് മരിച്ചത്. കോഴിക്കോട് വെള്ളിപറമ്പ് വീടിന് മുകളില്‍ മരം വീണു. ആളപായമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."