HOME
DETAILS
MAL
ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലു പേര് കുടുങ്ങി; ജലനിരപ്പ് ഉയരുന്നു, രക്ഷാപ്രവര്‍ത്തനം തുടങ്ങി
July 16 2024 | 08:07 AM
പാലക്കാട്: ചിറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാലു പേര് പുഴയുടെ നടുവില്‍ കുടുങ്ങി. നര്‍ണി ആലാംകടവ് കോസ്വെയ്ക്കു താഴെ ചിറ്റൂര്‍ പുഴയിലാണ് നാലു പേര് കുടുങ്ങിയത്.അഗ്നിശമനസേനയും പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രായമായ സ്ത്രീയും നാല് പുരുഷന്മാരുമാണ് കുടുങ്ങിയത്.
മൂലത്തറ റെഗുലേറ്റര്‍ തുറക്കുകയും മഴ പെയ്തതിനാല്‍ പുഴയിലെ ജലനിരപ്പ് കൂടുകയും ചെയ്തതോടെയാണ് ഇവര്‍ പുഴയില്‍ കുടുങ്ങിയത്. ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
അതേസമയം, മന്ത്രി കൃഷണന്‍കുട്ടിയും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."