HOME
DETAILS

ഒരു ബിററ്കോയിന് വില അരക്കോടിയിലധികം!! എന്താണ് ബിറ്റ് കോയിന്‍ ?

  
Web Desk
July 16 2024 | 15:07 PM

Bitcoin Price Rises to $64k on Prospect of Trump Presidency



ഇന്നത്തെ ബിററ്കോയിന്‍ വില 64 യുഎസ് ഡോളറാണ്. ഇന്ന് രാവിലെ 54,28,866.68രൂപയില്‍ നിന്ന് തുടങ്ങിയ ബിറ്റ്കോയി വിപണനമൂല്യം ഇന്ത്യന്‍സമയം 8.25ന് 5318556.70 രൂപയാണ്. ഇത് തന്നെയാണ് ക്രിപ്റ്റോകറന്‍സിയുടെ ദുരൂഹതയും. മാറിമറിയുന്ന ഗ്രാഫുകളെ അനലൈസ് ചെയ്താണ് ഇവിടെ പണം കൊയ്യുന്നത്. ബിററ്കോയിന്‍ വില ഈ വര്‍ഷം മാര്‍ച്ചില്‍ ആദ്യമായി 70,000 കടന്ന് ഒരു ഘട്ടത്തില്‍ 70,170.00 ഡോളറായി ഉയര്‍ന്നിരുന്നു. 

ട്രംപിന് നേരെ നടന്ന ആക്രമണവും ബിറ്റ്‌കോയിനും

ട്രംപിന്റെ വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ബിറ്റ്കോയിന്‍ വില കുതിച്ചുയര്‍ന്നിട്ടുണ്ട്, കാരണമെന്ത്? ട്രംപിന് വെടിയേറ്റ് ഒരു മണിക്കൂറിനകം ബിറ്റ്‌കോയിന്‍ വിലയില്‍ 1,300 ഡോളറോളം വര്‍ധനവുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെന്‍സില്‍വാലിയയില്‍ വച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റും നിലവിലെ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരുന്നു.  സംഭവത്തെ അപലപിച്ച് ലോകനേതാക്കള്‍ രംഗത്ത് വരികയും ചെയ്തു.

ക്രിപ്റ്റോ കറന്‍സി എന്താണ് ? അതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നൊക്കെ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു തുടര്‍ന്ന് വായിക്കുക.https://www.suprabhaatham.com/details/403898?link=what-is-cryptocurrency-know-complete-details

ട്രംപിനു നേരെ നടന്ന ആക്രമണം സാമ്പത്തിക മേഖലയിലും ചലനമുണ്ടാക്കിയതായാണ് വിലയിരുത്തൽ. ഇതിന് കാരണം പ്രധാനമായും ട്രംപ് ക്രിപ്റ്റോകറന്‍സിയുടെ ശക്തനായ വക്താവാണ് എന്നതാണ്. വധശ്രമത്തോടെ ട്രംപ് വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ്. നിലവില്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക കറന്‍സിയല്ല ബിറ്റ് കോയിന്‍ അടക്കമുള്ള ഡിജിറ്റല്‍ ക്രിപ്‌റ്റോകറന്‍സി. അമേരിക്കന്‍ പ്രസിഡന്റായി 
ട്രംപ് തിരിച്ചെത്തിയാല്‍ ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ നിലപാടുകളെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വില ഉയരുന്നതിലേക്ക് നയിച്ചിട്ടുണ്ട്. കഴിഞ്ഞ വാരം വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ക്രിപ്റ്റോ പോളിസി ഉച്ചകോടിയില്‍ നടത്തിയ പരാമര്‍ശത്തില്‍, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗ് കമ്മീഷന്‍ (സിഎഫ്ടിസി) മുന്‍ ചെയര്‍മാന്‍ ക്രിസ് ജിയാന്‍കാര്‍ലോ 'അമേരിക്കയുടെ ആദ്യത്തെ ക്രിപ്റ്റോ പ്രസിഡന്റ്' എന്നായിരുന്നു വിശേഷിപ്പിച്ചത്. സിഎഫ്ടിസിയില്‍ ബിറ്റ്കോയിന്‍ ഫ്യൂച്ചേഴ്സ് കരാറുകള്‍ ആരംഭിക്കുന്നതിന് അദ്ദേഹത്തിന്റെ ഭരണകൂടം പച്ചക്കൊടി കാണിച്ചത് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്‍രെ പരാമര്‍ശം. ഇതിന് മൂന്ന് ദിവസം കഴിഞ്ഞാണ് വെടിവെപ്പ് നടക്കുന്നത്. 



The price of Bitcoin surged to more than $64,000 amid speculation about a potential Trump presidency in the cryptocurrency markets



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  10 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  10 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  10 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  10 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  10 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  10 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  10 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  10 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  10 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  10 days ago