HOME
DETAILS

ബി.ജെപി സര്‍ക്കാറിന്റെ ഭീകര ഉന്മൂലന വാദം പൊളിച്ച് കണക്കുകള്‍;   കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത് 119 സുരക്ഷാ സൈനികര്‍

  
Farzana
July 17 2024 | 09:07 AM

In the past three years, Jammu and Kashmir has witnessed the killing of 119 security forces personnel,

ജമ്മു: ജമ്മു കശ്മീരില്‍ സമാധാനം വീണ്ടെടുക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവകാശപ്പെടുമ്പോഴും ഏറ്റുമുട്ടലുകളുടേയും കൊല്ലപ്പെടുന്നവരുടേയും എണ്ണം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി ജമ്മു കശ്മീരില്‍ 119 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 40 ശതമാനവും ജമ്മു ഡിവിഷനില്‍ നിന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബി.ജെ.പി സര്‍ക്കാറിന്റെ ഭീകരവാദ ഉന്മൂലന പാഠങ്ങള്‍ പാളിപ്പോവുകയാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയും ശക്തമായി ആരോപിക്കുന്നു. തിങ്കളാഴ്ച ജമ്മു നഗരത്തില്‍ നിന്ന് 160 കിലോമീറ്റര്‍ മാറി ദോഡാ ജില്ലയിലെ ദേശ വനമേഖലയില്‍ നടന്ന അജ്ഞാത തീവ്രവാദ വെടിവെപ്പില്‍ നാല് സൈനികരും ഒരു ജമ്മു പൊലീസ് ഒഫീഷ്യലുമാണ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഖാര്‍ഗേയുടേയും ഉവൈസിയുടേയും പ്രതികരണം. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച സൈന്യം, ഭീകരവാദത്തെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങള്‍ തുടരുമെന്ന് ആവര്‍ത്തിച്ചു. 

2021 മുതല്‍ പൂഞ്ച്, റിയാസി, ദോഡ, കത്വ, ഉദ്ദംപൂര്‍ എന്നീ ജില്ലകളിലായി ഏകദേശം 51 സുരക്ഷാ സൈനികരാണ് വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത്. ഈ വര്‍ഷം കശ്മീര്‍ താഴ്‌വാരയില്‍ രണ്ട് സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട അഞ്ച് ഭീകര സംഭവങ്ങള്‍ നടന്നപ്പോള്‍ ആറ് ആക്രമണങ്ങളിലായി 12 സുരക്ഷാ സൈനികരാണ് ജമ്മുവില്‍ കൊല്ലപ്പെട്ടത്. 

തിങ്കളാഴ്ച്ച ദോഡയില്‍ നടന്ന ഏറ്റുമുട്ടല്‍ കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലാണ്. നാല് സൈനികര്‍ കൊല്ലപ്പെട്ട ഈ ഏറ്റുമുട്ടല്‍ പ്രത്യേക ഇന്റലിജന്‍സ് ഇന്‍പുട്ടിന്റെ ഭാഗമാണെന്നാണ് സൈനിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതുകൊണ്ടു തന്നെ ജമ്മുവിലെ സൈനികരുടെ പുനര്‍വിന്യാസം നടക്കുന്നുണ്ടെന്നും സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നുമാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

സെപ്തംബര്‍ 30ന് മുമ്പായി ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രിം കോടതി വിധി നിലനില്‍ക്കേയാണ് ഇത്തരം തുടര്‍ച്ചയായ ഏറ്റുമുട്ടലുകളും ആക്രമണങ്ങളും നടക്കുന്നത്. 2019ല്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയായിരുന്നു. 

ജമ്മു കശ്മീര്‍ ഡി.ജി.പി ആര്‍.ആര്‍ സ്വേയ്ന്‍ തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നും തീവ്രവാദ അജണ്ട നടപ്പാക്കുകയാണെന്നും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പ്ള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി ആരോപിക്കുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  4 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  4 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  4 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  4 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  4 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  4 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  4 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  4 days ago