HOME
DETAILS

സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ ഓപ്പോ റെനോ 12 ജൂലൈ 12 ന് എത്തും 

  
Abishek
July 17 2024 | 12:07 PM

Oppo Reno 12 will arrive on July 12 to bring a new experience to smartphone users

 

പുത്തന്‍ ടെക്‌നോളജിയിലും, സ്‌റ്റൈലിഷ് ഡിസൈനുകളിലും എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള ഓപ്പോ ഇത്തവണ എത്തുന്നത് ഓപ്പോ റെനോ 12 എന്ന പുത്തന്‍ സ്മാര്‍ട്ട് ഫോണുമായിട്ടാണ്. ഈ AI യുഗത്തില്‍ റെനോ 12 ല്‍ ഓപ്പോ പുത്തന്‍  AI സംവിധാനങ്ങള്‍ അവതരിപ്പിക്കും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 

എന്നും പുത്തന്‍ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഓപ്പോ ഇത്തവണ എഡിറ്റിങ്ങിനും, ചിത്രങ്ങള്‍ കൂടുതല്‍ സുന്ദരമാക്കാനുമായി AI  ക്ലിയര്‍ ഫേസ് എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. റെനോ 12 സീരിസിലെ AI സ്റ്റുഡിയോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏതു ഫോട്ടോയും പ്രൊഫൈല്‍ ഫോട്ടോയോ,ഡിജിറ്റല്‍ അവതാറോ ആക്കി മാറ്റാം. 

ഓപ്പോ റെനോ 12 സവിശേഷതകള്‍ 
ഓപ്പോ റെനോ 12 പ്രോയുടെ പ്രധാന ക്യാമറ 50 MP  സോണി LYT -600 സെന്‍സറും OIS സവിശേഷതകളും നല്‍കുന്നു. 8MP സോണി IMX-355 അള്‍ട്രാവൈഡ് ,സെന്‍സറും നല്‍കുന്നു. 2* ഒപ്റ്റിക്കല്‍ സൂം നല്‍കുന്ന സാംസങ് S5KJN5 എന്ന 50 MP ക്യാമറയും നല്‍കുന്നു. സെല്‍ഫി പ്രേമികള്‍ക്കായി 50MP സെല്‍ഫി ക്യാമറയും നല്‍കുന്നു. 

ഓപ്പോയുടെ ഏറ്റവും സ്ലിം ആയുള്ള വേര്‍ഷണ്‍ ആണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 7.4mm സ്ലീക്കും 180 ഗ്രാം ഭാരവുമാംണ് ഇതിനുള്ളത്. കൂടുതല്‍ സംരക്ഷണം നല്‍കുന്ന കോര്‍ണിംഗ് ഗൊറില്ലാഗ്ലാസ് വിക്ടസ് 2 ആണ് ഓപ്പോ റെനോ 12 പ്രോക്ക് നല്‍കിയിരിക്കുന്നത്. ഒപ്പം USB C പോര്‍ട്ട് ചാര്‍ജിംഗ് സംവിധാനവും നല്‍കിയിരിക്കുന്നു. 5000 Mah ബാറ്ററി കപ്പാസിറ്റിയാണ് ഇതിനു നല്‍കിയിരിക്കുന്നത്. സണ്‍സെറ്റ് ഗോള്‍ഡ്, സ്‌പെയ്‌സ് ബ്രൗണ്‍ തുടങ്ങിയ 2 വേരിയന്റുകളായാണ് റെനോ 12 വിപണിയിലെത്തുക. 

 ഓപ്പോയുടെ പ്രശസ്തമായ കളേഴ്‌സ് ഒ.എസ് 14.1 അനുസരിച്ചായിരിക്കും റെനോ 12 പ്രവര്‍ത്തിക്കുക. 8GB -12GB റാം 256GB-512GB റോം തുടങ്ങിയ സവിശേഷതകള്‍ റെനോ 12 ന്റെ പ്രത്യേകതയായിരിക്കും. കൂടാതെ ധാരാളം AI  സേവനങ്ങളും ഓപ്പോ റെനോ 12 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റെനോ 12 ന്റെ വില എത്രയാകാമെന്ന് ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  2 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  3 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  3 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  3 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  4 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  4 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  5 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  5 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  5 hours ago