HOME
DETAILS

ഇമെയില്‍ ഹാക്കിങ് വ്യാപകം; പാസ്‍വേ‍ഡ് സ്‌ട്രോങ്ങാക്കാം

  
Web Desk
July 18 2024 | 03:07 AM

Widespread Email Hacking; Strengthen Your Password

കോഴിക്കോട്: ഇമെയില്‍ ഹാക്ക് ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിന് പിന്നാലെ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം വിഭാഗം. പാസ്‍വേര്‍ഡുകൾ കൂടുതല്‍ സുരക്ഷിമാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇമെയില്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ അക്ഷരങ്ങളും (A to Z & a to z) സ്‌പെഷല്‍ ക്യാരക്ടറുകളും (!,@,#,$,%,^,&,*,?,>,< മുതലായവ) അക്കങ്ങളും (0,1,2....9) ഉള്‍പ്പെടുത്തിയുള്ള കുറഞ്ഞത് എട്ട് ക്യാരക്ടറുകളെങ്കിലുമുള്ള പാസ്വേഡ് വേണം ഉപയോഗിക്കാന്‍.

ഒരിക്കലും ഫോണ്‍ നമ്പര്‍, പേര് പോലുള്ളവ പാസ്‍വേ‍ഡാക്കി ഉപയോഗിക്കരുത്. ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍നിന്ന് അലര്‍ട്ട് മെസേജ് വന്നിട്ടുണ്ടാകും. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചശേഷം നടപടി സ്വീകരിക്കുക. ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍തന്നെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ടു സ്റ്റെപ് വെരിഫിക്കേഷന്‍ ഓണ്‍ ആക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

സിറ്റി പരിധിയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇത്തരത്തിലുള്ള 10 ലധികം പരാതികളാണ് സൈബര്‍ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോണിന്റെ മിക്ക പേയ്‌മെന്റ് ആപ്പുകളും മറ്റും ഇമെയിലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇമെയില്‍ ലോഗിന്‍ നഷ്ടപ്പെട്ടാല്‍ പേയ്‌മെന്റ്, ബാങ്കിങ് ആപ്പുകളെയും ദോഷകരമായി ബാധിച്ചേക്കാം. എന്നാല്‍ ഇതുവരെ ലഭിച്ച പരാതികളില്‍ ഇത്തരത്തിലുള്ള പരാതികളില്ലെന്നും അധികൃതര്‍ അറിയിച്ചു. എങ്കിലും ഇക്കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അധികൃതര്‍ പറയുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago