HOME
DETAILS

മഴയില്‍ മുങ്ങി കേരളം;.  മലപ്പുറത്ത് വീടുകളില്‍ വെള്ളം കയറി, തൃശൂരില്‍ വീടിന് മുകളില്‍ മരം വീണു, കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി

  
Web Desk
July 18, 2024 | 5:24 AM

heavy rain kerala news

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം തിരുരങ്ങാടിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പനമ്പുഴ റോഡിലെ 35 ഓളം വീടുകളിലേക്കാണ് വെള്ളം കയറിയത്. ഇവിടെയുള്ള താമസക്കാര്‍ ബന്ധുവീടുകളിലേക്ക് മാറി. പ്രദേശത്ത് നൂറോളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കണ്ണൂര്‍ മട്ടന്നൂരില്‍ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കൊട്ടാരം  പെരിയത്തില്‍ റോഡില്‍ കര്‍ണാടക സ്വദേശികളുടെ കാറാണ് കുടുങ്ങിയത്. യാത്രക്കാരെ രക്ഷപ്പെടുത്തി.

തൃശ്ശൂര്‍ ചെമ്പുക്കാവില്‍ വീട്ടുവളപ്പില്‍ നിന്ന് തെങ്ങ് റോഡിലേക്ക് മറിഞ്ഞുവീണു. ഇതിനെ തുടര്‍ന്ന് ചെമ്പുക്കാവ് പള്ളി മൂല റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റിലേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. 

വയനാട് മീനങ്ങാടി അമ്പലപ്പടി റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മണ്ണ് നീക്കം ചെയ്തു. പാലക്കാട് മംഗലംഡാം വ്യാപാര ഭവന്റെ മുകളില്‍ കൂറ്റന്‍ മരം വീണ് കെട്ടിടം തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. സമീപത്തെ വീടുങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ട്. ഈ പ്രദേശത്തേക്കുള്ള ശുദ്ധജല വിതരണവും വൈദ്യുതി ബന്ധവും തകരാറിലായി.

എറണാകുളം പൂയംകുട്ടി കുട്ടമ്പുഴയാറില്‍ കാട്ടാന ഒഴുകിപ്പോയി. പൂയംകുട്ടിയില്‍ നിന്നും ബ്ലാവന ഭാഗത്തേക്കാണ് ആന ഒഴുകിപ്പോയത്. മലപ്പുറം മഞ്ചേരിയില്‍ പയ്യനാട് ക്വാറി കുളത്തില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂമ്പാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഡിഷ സ്വദേശിയായ ദിഷക്ക് മാണ്ഡ്യക ( 21) യാണ് കുളത്തില്‍ വീണ് മരണപ്പെട്ടത്.

കോഴിക്കോട് കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജലനിരപ്പ് 755.50 മീറ്ററില്‍ എത്തി. ഡാമില്‍ നിന്ന് അധിക ജലം ഒഴുക്കി വിടുന്നതിന്റെ ഭാഗമായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മൂവാറ്റുപുഴ തൊടുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന നാല് സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  6 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  6 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  6 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  6 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  6 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  6 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  6 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  6 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  6 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  6 days ago