HOME
DETAILS

കേരളത്തില്‍ വിവിധ ജില്ലകളിൽ താല്‍ക്കാലിക ഒഴിവുകള്‍; പരീക്ഷയില്ലാതെ നേരിട്ട് ജോലി ; ഈ ആഴ്ച്ചയിലെ ഒഴിവുകള്‍

  
Web Desk
July 18 2024 | 16:07 PM

various job offer in kerala government sector apply now

 

അസാപ് കേരള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ടീമില്‍ ഒന്നിലധികം ഒഴിവുകളിലേക്ക് അപേക്ഷിക്കാം


നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്റെ അസാപ് കേരള വിവിധ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ്, വീഡിയോ എഡിറ്റര്‍ & ഡിജിറ്റല്‍ മീഡിയ സ്‌പെഷ്യലിസ്റ്റ്, ഡിജിറ്റല്‍ കണ്ടന്റ് റൈറ്റര്‍, ഗ്രാഫിക് ഡിസൈനര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645693564, https://asapkerala.gov.in/careers/.


റൂസയില്‍ സിസ്റ്റം അനലിസ്റ്റ് അപേക്ഷ ക്ഷണിച്ചു


ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) യുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തില്‍ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.

ശമ്പള സ്‌കെയില്‍ 59300120900 (PR 2236037940). സര്‍ക്കാര്‍ എന്‍ജിനീയറിംഗ്/ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഉള്ളവര്‍ക്കും സര്‍ക്കാര്‍ പോളിടെക്‌നിക്കുകളില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുന്ന പക്ഷം അഭിമുഖത്തിലൂടെ ആയിരിക്കും നിയമനം. എന്‍ജിനിയറിംഗില്‍ ബിരുദാനന്തര ബിരുദം (കംപ്യൂട്ടര്‍/ഐ.റ്റി), PFMS ലെ പരിചയം എന്നിവ അഭിലഷണീയമാണ്.

താത്പര്യമുള്ളവര്‍ റൂസ സ്റ്റേറ്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളജ് ക്യാമ്പസ് പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം 695034 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ഇമെയില്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ റൂസ സംസ്ഥാന കാര്യാലയത്തില്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30 വൈകിട്ട് അഞ്ചു മണി. നിയമനം സംബന്ധിച്ച് റൂസ സ്റ്റേറ്റ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍/പ്രോജക്ട് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്


തിരുവനന്തപുരം  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാട്ടാക്കട ടൗണ്‍  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വച്ച് നടക്കുന്നു. മിനിമം പ്ലസ് ടു യോഗ്യതയുളളവരും   ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ളവരും, 35 വയസില്‍ താഴെ പ്രായമുള്ളതുമായ കാട്ടാക്കട താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനായി അവസരം.

ഒറ്റത്തവണയായി 250 രൂപ ഒടുക്കി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരവും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍ / ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. ആയതിനുള്ള സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ ലഭ്യമാക്കും. ഫോണ്‍ നമ്പര്‍ :  8921916220.


താത്കാലിക ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ (ടൂ ആന്റ് ത്രീ വീലര്‍ മെയിന്റെനന്‍സ്), ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍), ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്), ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) തസ്തികകളില്‍ താല്‍ക്കാലിക (ദിവസവേതന അടിസ്ഥാനത്തില്‍) ഓരോഒഴിവുണ്ട്. ട്രേഡ്‌സ്മാന്‍ യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ബന്ധപ്പെട്ട വിഷയത്തില്‍ നേടിയ ഐ.ടി.ഐ/ വിഎച്ച്എസ്ഇ / കെജിസിഇ / ഡിപ്ലോമ.

യോഗ്യരായ അപേക്ഷകര്‍ക്ക് സ്‌കൂളില്‍ നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാം. ട്രേഡ്‌സ്മാന്‍ (ടൂ ആന്റ് ത്രീ വീലര്‍ മെയിന്റെനന്‍സ്) ജൂലായ് 23 ന് രാവിലെ 9 മണി, ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍) ജൂലായ് 23 ന് രാവിലെ 10:30 മണി, ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) ജൂലായ് 23 ന് ഉച്ചക്ക് 12 മണി, ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) ജൂലായ് 23ന് ഉച്ചക്ക് 2 മണി എന്നിങ്ങനെയാണ് സമയക്രമം. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍, പകര്‍പ്പ് അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക്: 0472 2812686, 9400006460

various job offer in kerala government sector apply now



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  7 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  8 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  9 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  9 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  9 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  10 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  10 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  11 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  11 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  12 hours ago