സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോളറ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോളറ രോഗികളെ പരിചരിച്ച മെഡിക്കല്‍ കോളജിലെ നഴ്സിന്റെ ഭര്‍ത്താവിനാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെഇന്നലെ സ്ഥിരീകരിച്ച നെയ്യാറ്റിന്‍കരയിലെ രോഗബാധയുടെ ഉറവിടം വാട്ടര്‍ ടാങ്കെന്ന് കണ്ടെത്തി. അതേസമയം, കോളറയുടെ അണുക്കള്‍ വാട്ടര്‍ ടാങ്കിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല. ഇന്നലെ നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിക്ക് തന്നെയാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ഈ കേന്ദ്രത്തില്‍ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി.
ലഭ്യമായ വിവരമനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ പനി ചികിത്സ തേടിയിട്ടുണ്ട്. 18 ദിവസത്തിനിടെ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം അറുപതായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് നിലവില്‍ സംസ്ഥാനത്ത് പനി ബാധിച്ചവരുടെ എണ്ണം കൂടുന്നതില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."