HOME
DETAILS

പൂജ ഖേദ്ഖറിനെതിരേ കര്‍ശന നടപടിയുമായി യു.പി.എസ്.സി; ഐഎഎസ് റദ്ദാക്കും, ഭാവി പരീക്ഷകളില്‍ നിന്ന് വിലക്കും

  
July 19, 2024 | 11:12 AM

upsc-to-remove-pooja-khedkar-from-ias-post-today news

ന്യൂഡല്‍ഹി: ഐഎഎസ് ട്രെയ്‌നി പൂജ ഖേദ്കറിനെതിരേ യൂണിയന്‍ പബ്ലിക് സര്‍വ്വിസ് കമ്മിഷന്‍ (യു.പി.എസ്.സി) കേസ് നല്‍കി. വിവാദ ഐഎഎസ് ട്രയിനി ഓഫീസര്‍ പൂജ ഖേദ്കറിനെതിരെ യുപിഎസ്സി നിയമനടപടിക്കൊരുങ്ങി. വ്യാജരേഖ ചമച്ചെന്ന് ചൂണ്ടിക്കാട്ടി യുപിഎസ്‌സി പൂജക്കെതിരെ പൊലിസില്‍ പരാതി നല്‍കി. ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയിലെ പരീക്ഷകളിലും അഭിമുഖങ്ങളില്‍ നിന്നും വിലക്കാതിരിക്കാനും കാരണം ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൂജക്ക് ഷോക്കേസ് നോട്ടിസ് നല്‍കി. വ്യാജരേഖ സമര്‍പ്പിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും യുപിഎസ്‌സി അറിയിച്ചു.

പരീക്ഷാ ചട്ടങ്ങള്‍ മറികടന്ന് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതായി യുപിഎസ്സി പ്രാഥമിക അേന്വഷണത്തില്‍ കണ്ടെത്തി. പേര്, വിലാസം,അച്ഛന്റെ പേര്, അമ്മയുടെ പേര്, ഫോട്ടോ, ഇമെയില്‍ ഐഡി, വരുമാനം എന്നിവയില്‍ മാറ്റം വരുത്തിയാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പൂജയുടെ ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയിലെ പരീക്ഷകളില്‍ നിന്ന് വിലക്കാതിരിക്കാനും കാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും യുപിഎസ് സി പ്രസ്താവനയില്‍ പറഞ്ഞു. വീഴ്ചകളില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കൂടുതല്‍ ജാഗ്രത തുടരുമെന്നും യുപിഎസ് സി അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പതിനഞ്ചോളം വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം: പ്രിൻസിപ്പലിനെ സ്കൂളിൽ വച്ച് കൈകാര്യം ചെയ്ത് നാട്ടുകാർ

National
  •  3 days ago
No Image

യുഎഇയിലെ താമസക്കാർക്ക് സന്തോഷ വാർത്ത, 2026-ലെ വാർഷിക അവധിയിൽ നിന്ന് 9 ദിവസം മാത്രം എടുത്ത് 38 ദിവസത്തെ അവധി നേടാം, എങ്ങനെയെന്നല്ലേ?

uae
  •  3 days ago
No Image

യുഡിഎഫ് സ്ഥാനാർഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

Kerala
  •  3 days ago
No Image

'അതേക്കുറിച്ച് മുഹമ്മദ് ബിൻ സൽമാന് അറിയില്ല; ട്രംപ്-സഊദി കിരീടാവകാശി കൂടിക്കാഴ്ചയിലെ 5 വൈറൽ നിമിഷങ്ങൾ

Saudi-arabia
  •  3 days ago
No Image

'അത്ഭുതകരമാണ്, എന്തൊരു കളിക്കാരനാണ് അവൻ'; ബ്രസീൽ ഫോക്കസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാത്യൂസ് കുൻഹ

Football
  •  3 days ago
No Image

പതിനൊന്ന് വയസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ കേസ്; പിതാവിന് 178 വർഷം കഠിന തടവ് 

Kerala
  •  3 days ago
No Image

'അദ്ദേഹം ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല'; സഊദി ബസ് ദുരന്തത്തിൽ മരണപ്പെട്ട യുഎഇ പ്രവാസിയുടെ മകൻ മദീനയിലെത്തി

Saudi-arabia
  •  3 days ago
No Image

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനം; പിന്നാലെ പാർട്ടി അം​ഗത്തെ പുറത്താക്കി സി.പി.ഐ.എം

Kerala
  •  3 days ago
No Image

ദുബൈയിൽ ട്രക്കുകൾക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലം കണ്ടു; അപകടങ്ങളുടെ എണ്ണത്തിൽ വൻ കുറവ്

uae
  •  3 days ago
No Image

വയനാട്ടിൽ ചികിത്സയ്ക്കിടെ ഡോക്ടർ 7 വയസ്സുകാരന്റെ മുഖത്തടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ ചൈൽഡ് ലൈനിൽ കേസ്

Kerala
  •  3 days ago