പത്താം ക്ലാസുകാർക്ക് കേരളത്തില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി റിക്രൂട്ട്‌മെന്റ്; എല്ലാ ജില്ലകളിലും ഒഴിവുകള്‍; വേഗം അപേക്ഷിക്കൂ
പട്ടിക വര്‍ഗ വികസന വകുപ്പില്‍ കീഴില്‍ ജോലിയവസരം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലുള്ള ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 140 ഒഴിവുകളുണ്ട്. സംസ്ഥാനത്തെ പട്ടിക വര്‍ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി.
ആകെ 140 ഒഴിവുകള്‍.
യോഗ്യത
എസ്.എസ്.എല്‍.സി വിജയം.
18 വയസ് മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി. (പ്രായം 2024 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും).
ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
ഉദ്യോഗാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്.
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അതത് ജില്ല ഓഫീസുകളുടെ കീഴില്‍ നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക.
പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറ്റേറിയം ലഭിക്കും.
നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.
അപേക്ഷ
അപേക്ഷ ഫോറങ്ങള്‍ എല്ലാ ഐ.റ്റി.ഡി.പി ഓഫീസ്/ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും വിതരണം ചെയ്യുന്നതാണ്.
ഉദ്യോഗാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷ അവരുടെ ഐ.റ്റി.ഡി.പി ഓഫീസ്/ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 20- 2024.
ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ചുള്ള 200/- രൂപ മുദ്രപത്രത്തില്‍ അഫിഡവിറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
അപേക്ഷ; click here
വിജ്ഞാപനം: click here
office managment trainee recruitment in various districts kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."