HOME
DETAILS

ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷം: രാജ്യത്താകെ 8000ലേറെ ഇന്ത്യൻ വിദ്യാർഥികൾ, 400 പേരെ നാട്ടിലെത്തിച്ചു

  
Web Desk
July 20 2024 | 07:07 AM

Bangladesh riot 400 plus indian students evacuated out of 8500

ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ശക്തമായതോടെ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തൊട്ടാകെ കര്‍ഫ്യു പ്രഖ്യാപിച്ചു. സൈന്യവും വിദ്യാര്‍ഥികളും തമ്മിലുള്ള പ്രക്ഷോഭത്തില്‍ 105 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതോടെ ബംഗ്ലാദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 

എല്ലാ സര്‍വകലാശാലകളും അടച്ച് ഹോസ്റ്റലുകള്‍ ഒഴിപ്പിച്ചതോടെ നാട്ടിലേക്ക് മടങ്ങാനുള്ള മാര്‍ഗം തേടുകയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ഏകദേശം 15,000 ഇന്ത്യക്കാരില്‍ 8,500 പേരും വിദ്യാര്‍ഥികളാണ് എന്നാണ് വിദേശകാര്യ മന്ത്രാലയ വാക്താവ് റണ്‍ധീര്‍ ജൈസ്വാള്‍ പറയുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. 8,500 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 405 പേരെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിക്കാനായിട്ടുണ്ടെന്നാണ് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ അറിയിച്ചത്.

രാജ്യത്തെ 30% പ്രത്യേക ജോലി സംവരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യമൊട്ടാകെ വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 1971 ലെ ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക സംവരണം ഒഴിവാക്കണമെന്നും പ്രധാന മന്ത്രി രാജിവെക്കണമെന്നുമാണ് പ്രക്ഷോഭകാരികള്‍ ആവശ്യപ്പടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago