HOME
DETAILS

പാരീസ് ഒളിംപിക്‌സോടെ കളി മതിയാക്കും; വിരമിക്കല്‍ പ്രഖ്യാപനവുമായി പി.ആര്‍ ശ്രീജേഷ്

  
Web Desk
July 22, 2024 | 10:26 AM

indian-hockey-team-goalkeeper-pr-sreejesh-to-retire-after-paris-olympics

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. സമൂഹമാധ്യമത്തിലൂടെയാണ് പ്രഖ്യാപനം. ഈ മാസം 26 നാണ് പാരീസ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. 

'എന്നെ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ല്‍ ടോക്കിയോയില്‍ ഞങ്ങള്‍ നേടിയ ഒളിംപിക് വെങ്കല മെഡല്‍, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ എന്റെ അവസാന അങ്കത്തിന്റെ പടിക്കല്‍ നില്‍ക്കുമ്പോള്‍, എന്റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീര്‍പ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നില്‍ക്കുകയും സ്‌നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമിനും പരിശീലകര്‍ക്കും ആരാധകര്‍ക്കും നന്ദി. - ശ്രീജേഷ് എക്‌സില്‍ കുറിച്ചു. 

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാണ് പി.ആര്‍ ശ്രീജേഷ്. രണ്ടു തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമാംഗം. ഖേര്‍രത്‌ന. അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  12 days ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  12 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  12 days ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  12 days ago
No Image

കിടിലൻ, കിലിയൻ; എംബാപ്പെ ഡബിളിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Football
  •  12 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  13 days ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  13 days ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  13 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  13 days ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  13 days ago