തേങ്ങ അരച്ച നെയ്മീന് കറി ചോറിനൊപ്പം പൊളിയാണേ
കറികളില്‍ പേരുകേട്ടവയാണ് നെയ്മിന് കറി(ഐക്കുറ) കറിവച്ചത്. വീട്ടില്‍ അതിഥികള്‍ വന്നാലും വിശേഷദിനങ്ങളിലുമെല്ലാം നമ്മളുണ്ടാക്കുന്നത് നെയ്മീന് കറിയും ഫ്രൈയുമൊക്കെയായിരിക്കും. വളരെ ടേസ്റ്റുള്ള ഒരു കറിയാണിത്. ഉണ്ടാക്കി നോക്കൂ...
നെയ്മീന് -അര കിലോ
തേങ്ങ- ഒരു കപ്പ്
ഉണക്ക മുളക് -3
പച്ചമുളക്- 4
കുഞ്ഞുള്ളി-4
പുളി- ഒരു നെല്ലിക്കാ വലുപ്പം
കറിവേപ്പില- ഒരു തണ്ട്
തയാറാക്കുന്ന വിധം
തേങ്ങയും മഞ്ഞള്‍പൊടിയും ഉള്ളിയും മുളകുപൊടിയും വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇത് ചട്ടിയിലേക്ക് ഒഴിക്കുക. പാകത്തിന് വെള്ളമൊഴിച്ച് കുറച്ച് കറിവേപ്പിലയും പുളിയും പച്ചമുളകും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കിക്കൊടുക്കുക.
ശേഷം തിളപ്പിക്കുക. തിള വരുമ്പോള്‍ മീന്‍ കഷണങ്ങളായി ഇട്ടു കൊടുക്കുക. ഇത് ഒന്നുകൂടെ തിളച്ചു വരുമ്പോള്‍ ഓഫ് ചെയ്യുക. കറിവേപ്പിലയും വറ്റല്‍മുളകുമിട്ട് വറവിടുക. കിടുവാണേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."