വിമാന ടിക്കറ്റ് നിരക്കിലെ കുതിച്ചുചാട്ടം, പ്രതിഷേധിക്കാനായി ഡല്‍ഹിയില്‍ ഉച്ചകോടി
യു.എ.ഇ/ ഇന്ത്യ: കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്കുകളിലേക്ക് രാഷ്ട്രീയക്കാരുടെയും, ഉദ്യോഗസ്ഥരുടെയും ശ്രദ്ധ ആകര്‍ഷിക്കാനായി ഡല്‍ഹിയില്‍ ഉച്ചകോടി സംഘടിപ്പിക്കും. കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററും (കെ.എം.സി.സി) അബുദാബിയില്‍ നിന്നുള്ള 30 ഓളം അസോസിയേഷനുകളും ചേര്‍ന്ന് ആഗസ്റ്റ് എട്ടിനാണ് ഉച്ചകോടി നടക്കുന്നത്. 'ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി' എന്നാ ഉച്ചകോടിയില്‍ മുതിര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളും യു.എ.ഇയില്‍ നിന്നുള്ള 200 ഓളം കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുക്കും.
ഗള്‍ഫ് സെക്ടറില്‍ വിമാനക്കൂലി പ്രത്യേകിച്ച് അവധിക്കാലങ്ങളില്‍ വളരെ കൂടുതലാണ്. പ്രവാസികളായ സാധാരണക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലീവിന് നാട്ടില്‍ വരുന്ന അവര്‍ക്ക് വിമാനക്കൂലിയിലെ ഈ വര്‍ദ്ധനവ് ഒരു വന്‍ തിരിച്ചടിയാണ്. വിമാനക്കൂലിയിലെ ഈ വര്‍ദ്ധനവ് മനുഷത്വ രഹിതമാണെന്ന് കെ.എം.സി.സി പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലുങ്കല്‍ ചൂണ്ടിക്കാണിച്ചു. എയര്‍ ഇന്ത്യാ വിമാനങ്ങളുടെ റദ്ദാക്കലുകളും, കൃത്യമല്ലാത്ത സര്‍വിസുകളും, ദുബൈയില്‍ മറ്റു കുത്തക വിമാനക്കമ്പനികളെ കൂടുതല്‍ സര്‍വിസ് നടത്താന്‍ അനുവദിക്കുന്നു.
കേരളത്തില്‍ നിന്നുള്ള എല്ലാ രാജ്യസഭാ, ലോക്‌സഭാ അംഗങ്ങളെയും ഉച്ചകോടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും, വിഷയം ഗവണ്‍മെന്റിന്റെ ശ്രദ്ധയിലെത്തിക്കുമെന്നും ഉച്ചകോടിയുടെ ഭാരവാഹികള്‍ പറയുന്നു. കെ.എം.സി.സി ഡല്‍ഹി പ്രസിഡണ്ടും, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ നിന്നുള്ള രാജ്യസഭാംഗവുമായ ഹാരിസ് ബീരാന്‍ ഈ ഉച്ചകോടി വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കല്ലുങ്കല്‍ പറഞ്ഞു.
എം.പി ഹാരിസ് ബീരാന്‍ വിമാനനിരക്ക് അമിതമായി ഉയരുന്ന വിഷയം കഴിഞ്ഞയാഴ്ച രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. ഫെഡറല്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു ഈ ആശങ്ക പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും കല്ലുങ്കല്‍ പറഞ്ഞു. അടുത്തിടെ 30ഓളം പ്രവാസികള്‍ അബൂദബിയിലെ ഇന്ത്യന്‍ ഇസ്‌ലാമിക സെന്ററില്‍ ഒത്തുകൂടിയാണ് ഉച്ചകോടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."