കഞ്ചിക്കോട്ടെ വാട്ടർ പ്രൂഫിങ് കമ്പനി ഇനി ഫ്രഞ്ച് കൺസ്ട്രക്ഷൻ ഭീമന്റെ സ്വന്തം
പാലക്കാട്: വാട്ടർ പ്രൂഫിംഗ് ഉത്പന്ന നിർമാതാക്കളായ മെൻകോൾ ഇൻഡസ്ട്രീസിനെ (Menkol Industries) ഏറ്റെടുത്ത് ഫ്രഞ്ച് കൺസ്ട്രക്ഷൻ കമ്പനിയായ സെന്റ് ഗോബൈൻ (Saint Gobain). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഞ്ചിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ സെന്റ് ഗോബൈൻ ഏറ്റെടുത്തത്. എന്നാൽ എത്ര രൂപയ്ക്കാണ് ഏറ്റെടുക്കൽ എന്ന് വ്യക്തതയില്ല.
തറനിരപ്പിന് താഴെ കെട്ടിട നിർമാണം നടത്തുമ്പോൾ ഉപയോഗിക്കേണ്ട വാട്ടർ പ്രൂഫിംഗ് നിർമാണ വസ്‌തുവിന്റെ നിർമാതാക്കളാണ് മെൻകോൾ. ഹൈ ഡെൻസിറ്റി പോളി എത്തിലിൻ (HDPE) മെമ്പ്രൈൻ എന്ന ഈ നിർമാണ വസ്തു നിർമിക്കുന്ന രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ഫാക്ടറിയാണ് കഞ്ചിക്കോട് പ്രവർത്തിച്ചിരുന്നത്.
രാജ്യത്തിന്റെ വിവിധ ബങ്ങളിലേക്ക് പ്രവർത്തനം എത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് മെൻകോളിന്റെ കഞ്ചിക്കോടത്തെ ഫാക്ടറിയിൽ സെന്റ് ഗോബൈൻ എത്തുന്നത്. ഒരു ലോകോത്തര കമ്പനി മെൻകോളിനെ ഏറ്റെടുക്കാൻ തയ്യാറായത് സംരംഭകനെന്ന നിലയിൽ ആത്മവിശ്വാസം വർധിപ്പിച്ചെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറായ സുധീഷ് സുബ്രമണ്യൻ അറിയിച്ചു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."