എരിവ് കൂടുതല്‍ കഴിക്കുന്നവരാണോ നിങ്ങള്‍: എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം
എരിവുള്ള ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ ധാരാളമുണ്ട്. വ്യത്യസ്തതയുള്ള പാചകക്കൂട്ടുകളാണെങ്കിലും അല്‍പം എരിവ് കൂടെ ആകാമായിരുന്നു എന്ന് പറയുന്നവരെ നാം കാണാറുണ്ട്. അതുകൊണ്ട് തന്നെ എരിവ് കൊണ്ട് പ്രശസ്തമായ ഫുഡുകളും അതില്‍ വറൈറ്റികളുമുണ്ട്. മുളകിട്ട മീന്‍ കറിയും കാന്താരി അരച്ച ചിക്കനുമൊക്കെ പ്രശസ്തമാണ്. മലയാളികള്‍ക്കു മാത്രമല്ല, ലോകത്താകമാനം തന്നെ സ്‌പൈസി ഫുഡിന് ആരാധകരേറെയാണ്.
എന്നാല്‍ രുചിയും വറൈറ്റിയുമൊക്കെ ഉണ്ടെങ്കിലും എരിവുള്ള ഭക്ഷണം അമിതമായാല്‍ ശാരീരികമായും മാനസികമായും ഉണ്ടാകുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഇത് വയറുവേദനയ്ക്കും ഉറക്കമില്ലായ്മക്കുമൊക്കെ കാരണമാകും. അമിതമായ അളവില്‍ എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. ഇവ മുഖക്കുരു ഉണ്ടാക്കുകയും ചെയ്യും.
ഇനി നിങ്ങള്‍ വരണ്ട ചര്‍മ്മമുള്ളവര്‍ ആണെങ്കില്‍ എരിവ് കുറയ്ക്കുന്നത് വളരെ നല്ലതാണ്. മാത്രമല്ല, ഇത് മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങളും പറയുന്നു. എരിവ് കൂടിയാല്‍ കാപ്‌സെസിന്‍ ശരീരത്തെ ചൂടാക്കുകയും അതിനാല്‍ ശരീരം നന്നായി വിയര്‍ക്കുകയും ചെയ്യും. മാത്രമല്ല ഇത് നാവിലെ രസമുകുളങ്ങളെ ബാധിക്കുകയും ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."