പെതുജനങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും കുസാറ്റിന്റെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍; ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യുടെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇ- കണ്ടന്റിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയുടെ വിവിധ വകുപ്പുകളിലെ അധ്യാപകര്‍ തയ്യാറാക്കിയ 10 വിവിധ ഹ്രസ്വകാല, ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം.
ക്രിമിനോളജി, ഫിഷറീസിന്റെ സാമ്പത്തിക ശാസ്ത്രം, ഉപഭോക്തൃസംരക്ഷണ നിയമങ്ങള്‍, കോര്‍പ്പറേറ്റ് നിയമങ്ങള്‍, മോളിക്യൂലാര്‍ മോഡലിങ്, ഇന്നൊവേഷന്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് കോഴ്‌സുകള്‍ ഉണ്ടാവുക. മറൈന്‍, കെമിസ്ട്രി, മാനേജ്‌മെന്റ്, നിയമം, പരിസ്ഥിതി വിഭാഗങ്ങളിലെ പ്രഗത്ഭരായ അധ്യാപകരാണ് ഓരോ കോഴ്‌സും തയ്യാറാക്കിയിരിക്കുന്നത്.
കുസാറ്റിന് പുറത്തുനിന്നുള്ളവര്‍ക്ക് 3540 രൂപയും, കുസാറ്റ് അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 2000 രൂപയുമായിരിക്കും ഫീസ്. കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്ക് കരിക്കുലത്തിന്റെ ഭാഗമല്ലാത്ത കോഴ്‌സുകളിലേക്ക് 1000 രൂപ ഫീസോടെയും കരിക്കുലത്തിന്റെ ഭാഗമായതിന് സൗജന്യമായും അപേക്ഷിക്കാം.
രണ്ടുമുതല്‍ നാലുവരെയുള്ള കോഴ്‌സ് ക്രെഡിറ്റുകളും (അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സി (എ.ബി.സി) ല്‍ കൂട്ടിച്ചേര്‍ക്കാവുന്ന ക്രെഡിറ്റുകള്‍) കുസാറ്റ് സര്‍ട്ടിഫിക്കറ്റും കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലഭിക്കും.
www.cdec.cusat.ac.in വഴി ആഗസ്റ്റ് 15 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9400039634.
online courses in cusat apply till august 15
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."