HOME
DETAILS

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

  
Web Desk
December 08 2024 | 08:12 AM

Rahims release Unable to submit documents case postponed again

റിയാദ്: സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുര്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവച്ചു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയോടെ കേസ് പരിഗണനയ്‌ക്കെടുത്തെങ്കിലും പ്രോസികൂഷന്‍ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിധി പറയുന്നത് മാറ്റിവച്ചത്. കേസില്‍ റഹീമിന്റെ അഭിഭാഷകസംഘത്തിന്റെ വാദങ്ങള്‍ റിയാദിലെ കോടതി മുമ്പാകെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വാദങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കേസ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

നേരത്തെ കഴിഞ്ഞ തവണ കേസ് പരിഗണിച്ച് തീരുമാനം അറിയിക്കേണ്ടതായിരുന്നുവെങ്കിലും ഹരജി അപ്രതീക്ഷിതമായി മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് വീണ്ടും പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ 17നാണ് ഇതിന് മുമ്പ് കേസ് പരിഗണനയ്‌ക്കെടുത്തത്. എന്നാല്‍ അന്ന് വാദംപോലും നടക്കാതെ വേഗത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചത്. വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള അന്തിമ സിറ്റിങാണ് ഇപ്പോള്‍ നടക്കുന്നത്. മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബവും റഹീം നിയമസഹായ സമിതിയും. 

പൗരന്റെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ വരുന്നതിനാല്‍ കേസില്‍ പ്രോസിക്യൂഷന്‍ നിലപാട് ആണ് പ്രധാനം. ഇത് പ്രകാരം വര്‍ധിച്ച ശിക്ഷയിലേക്ക് കോടതി പോകുമോ എന്നതും ഉറ്റുനോക്കുന്നുണ്ട്. അങ്ങനെ വന്നാല്‍പ്പോലും ഇതിനകം 18 കൊല്ലം തടവുശിക്ഷ ലഭിച്ചത് പരിഗണിക്കുകയാണെങ്കില്‍ മോചനത്തിനാണ് സാധ്യത. മോചന ഉത്തരവ് ഇന്നുണ്ടായാല്‍ നാട്ടിലെത്താന്‍ ആഴ്ചകളുടെ നടപടിക്രമങ്ങള്‍ കൂടി ഉണ്ടാകും. മരിച്ച സഊദി പൗരന്റെ കുടുംബം ബ്ലഡ് മണി സ്വീകരിച്ചതിനാല്‍ റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയിരുന്നു. 


 Rahim's release Unable to submit documents; case postponed again



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് ഇ-വിസ ലഭിക്കാന്‍ ഇനി എളുപ്പം; അറിയേണ്ടതെല്ലാം

Kuwait
  •  5 days ago
No Image

തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആനയുടെ ആക്രമണം; പരുക്കേറ്റയാള്‍ മരിച്ചു

Kerala
  •  5 days ago
No Image

'ഉക്രൈനികളായിരുന്നെങ്കില്‍..സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ള ഏതെങ്കിലും നാട്ടുകാരായിരുന്നെങ്കില്‍ ലോകം രോഷാകുലമായേനേ...ഞങ്ങള്‍ക്കായി ഒച്ച വെച്ചേനെ' ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു

International
  •  5 days ago
No Image

വാഹന പരിശോധന പൂർത്തിയാക്കുന്നതിന് സ്മാർട്ട് ആപ്പ് പുറത്തിറക്കി ഷാർജ പൊലിസ് 

uae
  •  5 days ago
No Image

സ്ത്രീയെയും മകളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: രണ്ടാം പ്രതിയുടെ വധശിക്ഷ റദ്ദാക്കി വിട്ടയച്ച് കോടതി

Kerala
  •  5 days ago
No Image

രോഹിത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കേണ്ടത് അവനാണ്: സുനിൽ ഗവാസ്കർ

Cricket
  •  5 days ago
No Image

എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്റെയും എന്‍.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി

Kerala
  •  5 days ago
No Image

കുവൈത്തിൽ എഐ ക്യാമറ പണി തുടങ്ങി; രണ്ടാഴ്ചക്കിടെ പിടികൂടിയത് 18,778 നിയമലംഘനങ്ങൾ

Kuwait
  •  5 days ago
No Image

യുഎഇയിൽ വിവാഹപ്രായം ഇനി 18 വയസ്; പ്രവാസികൾക്കും നിയമം ബാധകം

uae
  •  5 days ago
No Image

ചരിത്രത്തിലെ ആദ്യ താരമായി റൊണാൾഡോ; 24ാം വർഷവും ഫുട്ബോൾ ലോകം കീഴടക്കി

Football
  •  5 days ago