ഐ.എ.എസ് കോച്ചിങ് സെന്ററിലെ അപകടം: അഞ്ചു പേര്‍ കൂടി അറസ്റ്റില്‍
ഡല്‍ഹി: റാവൂസ് സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ചട്ടങ്ങള്‍ ലംഘിച്ചാണ് കോച്ചിങ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡല്‍ഹി കോര്‍പറേഷന്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അതിനിടെ, വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ വി.ശിവദാസനും മാണിക്കം ടാഗോറും ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിരുന്നു. പാര്‍ലമെന്റ് നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ചചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ഹൈബി ഈഡന്‍ എം.പി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ശശി തരൂര്‍ എം.പിയും ആവശ്യപ്പെട്ടു.
അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥി നവീന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് ഉറപ്പു നല്‍കിയതായി നവീന്റെ അമ്മാവന്‍ ലിനുരാജ് പറഞ്ഞു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എത്രയുണ്ടെന്ന് കണ്ടെത്തണമെന്നും ലിനുരാജ് പറഞ്ഞു. നവീന്റെ മൃതദേഹം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും. സംസ്‌കാരം നാളെ നടക്കും.
അപകടത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. കൃത്യമായ ഇടപെടലുണ്ടാകുംവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ഥികള്‍ അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."