HOME
DETAILS

ഓഹരി നിക്ഷേപത്തിനെന്ന വ്യാജേന അഭിഭാഷകനിൽ നിന്ന് ഒരു കോടി തട്ടി; അന്വേഷണം ഊർജിതം

  
Web Desk
July 30 2024 | 05:07 AM

1 Crore Duped in Fake Stock Investment Scam Investigation Intensifies

തിരുവനന്തപുരം : ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനിൽ നിന്ന് ഒരു കോടിയോളം  തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലിസ്. 
സൈബർ കേസുകളിലടക്കം ഹാജരാകുന്ന അഭിഭാഷകനിൽ നിന്ന് ജൂണ് 21 മുതൽ ഈ മാസം 27 വരെയുള്ള കാലയളവിലാണ്  പണം തട്ടിയത്. കസ്റ്റംസ്, എൻ.ഐ.എ കേന്ദ്ര ഏജൻസികൾക്കുൾപ്പെടെ   ഹാജരാകുന്ന അഭിഭാഷകനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ജൂണ്‍ 27ന് അഭിഭാഷകന്റെ വാട്സാപ്പ് നമ്പറിൽ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. 


ഒരു വിദേശ നമ്പറിൽ നിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു. 
പിന്നാലെ ഷെയർഖാൻ ക്ലബ് 88 എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേര്‍ത്തു. തുടർന്ന് ബ്ലോക്ക് ടൈഗൈഴ്സെന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. രണ്ടാമത് മറ്റൊരാള്‍ ഫോണിൽ വിളിച്ചു. രണ്ട് തവണയായി അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കാനും ആവശ്യപ്പെട്ടു. വിവിധ സ്ക്രീൻ ഷോട്ടുകളിലൂടെ ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചതോടെ അഭിഭാഷകൻ കൂടുതൽ പണം നൽകി.  ഈ മാസം 27 വരെ പല ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 93 ലക്ഷം രൂപയാണ് ട്രാന്‍സ്ഫർ ചെയ്തത്. 


പിന്നീട് പ്രതികളെ ബന്ധപ്പെടാൻ കഴിയാതായി. വാട്സാപ്പ് ഗ്രൂപ്പും അപ്രത്യക്ഷമായി. കബളിപ്പിക്കപ്പെട്ടുവെന്ന് തോന്നിയ അഭിഭാഷകൻ  പൊലിസിനെ സമീപിച്ചു. സൈബർ ഡിവിഷന്റെ സഹകരണത്തോടെ തിരുവനന്തപുരം സിറ്റി പൊലിസാണ് കേസ് അന്വേഷിക്കുന്നത്. ഒരുമാസം പഴക്കമുള്ള സാമ്പത്തിക ഇടപാടായതിനാൽ തുക എളുപ്പത്തിൽ തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് പൊലിസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.  

1 Crore Duped in Fake Stock Investment Scam Investigation Intensifies



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago