HOME
DETAILS

ഹനിയ്യ: പ്രായോഗികവാദിയും നയതന്ത്രജ്ഞനും ഒപ്പം നിര്‍ഭയനും

  
Web Desk
August 01, 2024 | 1:38 AM

Ismail Haniyeh The Life and Legacy of Hamas Fearless Leader

 

 

ഗസ്സ: പ്രായോഗികവാദിയും നയതന്ത്രജ്ഞനും ആയിരുന്നു ഇന്നലെ തെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസിന്റെ ഒന്നാമനായ ഇസ്മാഈല്‍ ഹനിയ്യ. മറ്റേതൊരു ഹമാസ് നേതാവിനെയും പോലെ നിര്‍ഭയനുമായിരുന്നു. സയണിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലെ ആദ്യ പേരുകാരനായതിനാല്‍ ഏതുനിമിഷവും എവിടെവച്ചും മരണംസംഭവിച്ചേക്കാമെന്നും ഹനിയ്യക്ക് അറിയാമായിരുന്നു.

1948ല്‍ നിയമവിരുദ്ധമായി ഇസ്റാഈല്‍ രൂപീകരിക്കപ്പെട്ടതോടെ അസ്ഖലാനില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന അധിനിവേശത്തിന്റെ ഇരകളായിരുന്നു ഹനിയ്യയുടെ കുടുംബം. ഗസ്സയിലെ അല്‍ ഷാതി അഭയാര്‍ഥി ക്യാംപില്‍ 1962 ജനുവരിയിലാണ് ഹനിയ്യ ജനിച്ചത്. ഗസ്സയിലെ ഇസലാമിക് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ ഫലസ്തീന്‍ വിമോചനമുന്നേറ്റങ്ങളില്‍ സജീവമായിരുന്ന ഹനിയ്യ, ഹമാസിന്റെ ആദ്യ രൂപമായ ഇസ്ലാമിക് സ്റ്റുഡന്റ് ബ്ലോക്ക് നേതൃനിരയിലെത്തി. പഠനംപൂര്‍ത്തിയായ ആ വര്‍ഷം തന്നെയാണ് വിമോചനമുന്നേറ്റമായ ഒന്നാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടത്. ആ സമയത്ത് തന്നെയാണ് ഹമാസ് രൂപീകരിക്കുന്നതും. ഇന്‍തിഫാദയില്‍ സജീവമായ ഹനിയ്യ, ഹമാസിന്റെ സംസ്ഥാപനത്തിലും പങ്കുവഹിച്ചു.


ഇന്‍തിഫാദയില്‍ മുന്നിലുണ്ടായിരുന്നതിനാല്‍ ഇസ്റാഈല്‍സൈന്യം അറസ്റ്റ്ചെയ്യുമ്പോള്‍ ഹനിയ്യയുടെ പ്രായം വെറും 22 വയസ്സ്. 18 ദിവസത്തെ തടവിന് ശേഷം ഹനിയ്യ മോചിതനായി. പിന്നീട് ഇടയ്ക്കിടെ ഹനിയ്യയെ സയണിസ്റ്റുകള്‍ അറസ്റ്റ്ചെയ്തുകൊണ്ടിരുന്നു. 1998ല്‍ മൂന്നുവര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ച ഹനിയ്യയെ ഇസ്റാഈല്‍ ലബനാനിലേക്ക് നാടുകടത്തി.

ഓസ്ലോ ഉടമ്പടിക്ക് പിന്നാലെ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുകയും ഗസ്സ സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനാകുകയുംചെയ്തു. മതപണ്ഡിതനും സൂഫിവര്യനുമായ ശൈഖ് അഹമ്മദ് യാസീനുമായി ഈ സമയത്ത് അടുപ്പംപുലര്‍ത്തിയ ഹനിയ്യ 1997ല്‍ ഹമാസിന്റെ ഓഫിസ് സെക്രട്ടറിയായി നിയമിതനായി. ഫലസ്തീന്‍ അതോരിറ്റിയിലെ പ്രതിനിധിയുമായി. രണ്ടാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഹനിയ്യ ഹമാസിലെ മൂന്നാമനായിരുന്നു. 2004ല്‍ ശൈഖ് യാസീന്‍ കൊല്ലപ്പെട്ടു. അതേവര്‍ഷം തന്നെ അബ്ദുല്‍ അസീസ് റന്‍തീസിയും കൊല്ലപ്പെട്ടതോടെ ഹമാസിന്റെ ഒന്നാം നമ്പര്‍ നേതാവാി ഹനിയ്യ മാറി. ഇതിനിടെ ഒന്നിലധികം തവണ ഹനിയ്യ ഇസ്റാഈലിന്റെ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടു.

2006ലെ തെരഞ്ഞെടുപ്പില്‍ ഫതഹിനെതിരേ ഹമാസിന് വന്‍വിജയം നേടിക്കൊടുത്തതോടെ ഹനിയ്യ രാജ്യാന്തരതലത്തിലും സ്വാധീനമുണ്ടാക്കി. ഫലസ്തീന്‍ അതോറിറ്റിയുടെ പ്രധാനമന്ത്രിയുമായി.

യു.എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ടായിട്ടും ഹമാസ് ആഗോളതലത്തില്‍ ഇസ്റാഈലിനോട് നയതന്ത്രമേശകളില്‍ പിടിച്ചുനിന്നത് ഇസ്മാഈല്‍ ഹനിയ്യയുടെ മിടുക്ക് കൊണ്ടായിരുന്നു. പേരുകേട്ട ഇസ്റാഈലിന്റെ സര്‍വ പ്രതിരോധസംവിധാനത്തെയും ഒരുനിമിഷം സ്തംഭിപ്പിച്ച് ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഫലസ്തീനില്‍ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ട് നാളേക്ക് 300 ദിവസമാകാനായിട്ടും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ സയണിസ്റ്റുകള്‍ക്കായിട്ടില്ല. നേതാക്കളെ വകവരുത്തിയാല്‍ മാത്രമെ ഹമാസ് തളരൂവെന്ന് അറിയാവുന്നതിനാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഉന്നത ഹമാസ് നേതാക്കളെ നിരന്തരം ലക്ഷ്യംവച്ചുവരികയായിരുന്നു ഇസ്റാഈല്‍. യഹ്യ അയ്യാശ്, ശൈഖ് സലാഹ് ശഹാദ, ശൈഖ് അഹ്‌മദ് യാസീന്‍, അബ്ദുല്‍ അസീസ് അല്‍ റന്‍തീസി, നബില്‍ അബൂസല്‍മിയ, ഇക്കഴിഞ്ഞ ജനുവരിയില്‍ സാലിഹ് അല്‍ അരൂറി... ആ പട്ടികയിലെ അവസാന രക്തസാക്ഷിയായി ഇപ്പോള്‍ ഹനിയ്യയും.

ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷം ഇസ്റാഈല്‍ നടത്തിവരുന്ന കടന്നുകയറ്റത്തിനിടെ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ പത്തുമാസത്തിനുള്ളില്‍ കുടുംബങ്ങളില്‍പ്പെട്ട 60 ഓളം പേരാണ് കൊല്ലപ്പെട്ടത്. ചെറിയപെരുന്നാള്‍ ദിനത്തിലായിരുന്നു ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബ് വര്‍ഷിക്കുകയായിരുന്നു. വേദനയുണ്ടെങ്കിലും ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും നടുറോഡില്‍ ബോംബിട്ട് കൊന്നാലും ശരീരം ചിന്നിച്ചിതറിച്ചാലും ഫലസ്തീനിന്റെയും ഖുദ്സിന്റെയും വിമോചനലക്ഷ്യം വെടിയില്ലെന്നുമായിരുന്നു മരിക്കുന്നതിന് കൃത്യം 110 ദിവസം മുമ്പ് ഹനിയ്യ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം ഇന്നലെ തെഹ്റാനില്‍ കൊല്ലപ്പെടുന്നതുവരെ ഹനിയ്യ കാത്തു.

the remarkable journey of Ismail Haniyeh, from his early days in Gaza's refugee camps to becoming Hamas' top leader. his relentless fight for Palestinian liberation, his diplomatic efforts, and the personal sacrifices he endured in the ongoing conflict with Israel

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്വാസംമുട്ടിന് കുത്തിവെപ്പെടുത്ത രണ്ടര വയസ്സുകാരി മരിച്ചു; കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

Kerala
  •  25 days ago
No Image

പള്ളി പൂട്ടി ഭരണകൂടം; നിസ്കരിക്കുന്ന സഹപാഠികൾക്ക് കാവലായി ഹിന്ദു യുവാക്കൾ; മാതൃകയായി യു.പി

Kerala
  •  25 days ago
No Image

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ വിട്ടുവീഴ്ചയില്ല; കർശന നടപടിയുണ്ടാകും; മുഖ്യമന്ത്രി

Kerala
  •  25 days ago
No Image

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുമായെത്തിയ അക്രമിയെ വെടിവച്ചു കൊന്ന് സുരക്ഷാ സേന

International
  •  25 days ago
No Image

വെടിയേറ്റിട്ടും പിൻമാറിയില്ല; ഭീകരരെ പൂട്ടാൻ സൈന്യത്തിന് വഴികാട്ടിയായി ടൈസൺ

National
  •  25 days ago
No Image

'റിപ്പോർട്ട് പുറത്തുവിടൂ, മാധ്യമങ്ങളെ വിരട്ടരുത്'; ധനമന്ത്രിക്കെതിരെ അഖിൽ മാരാർ

Kerala
  •  25 days ago
No Image

ലോറിയിലെ ടൂൾ ബോക്സിൽ രഹസ്യ അറ; പരിശോധിച്ചപ്പോൾ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും; രണ്ട് യുവാക്കൾ പിടിയിൽ

Kerala
  •  25 days ago
No Image

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് ബുംറ: പ്രോട്ടീസിനെതിരെ ബാറ്റിംഗിൽ പതറി ഇന്ത്യ

Cricket
  •  25 days ago
No Image

‌‌‌സേനയെ 20 വട്ടം വെട്ടിച്ച സെയ്‌ഫുള്ളക്ക് അന്ത്യം; കിഷ്‌ത്വാറിലെ വീട്ടിൽ ഭീകരരെ പൂട്ടി സൈന്യം

National
  •  25 days ago
No Image

മഴ വില്ലനായി; പാക്-ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചിട്ടും ടി20യിൽ വമ്പൻ 'റെക്കോർഡുമായി' പാകിസ്ഥാൻ

Cricket
  •  25 days ago