HOME
DETAILS

മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും

  
Web Desk
October 19, 2025 | 12:38 PM

uae schools resume classes after mid-term break

അബൂദബി: മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും. ഒക്ടോബർ 13 മുതൽ 19 വരെയായിരുന്നു അവധി. ക്ലാസുകൾ ആരംഭിക്കുന്നതോടെ, ഡിസംബറിൽ നടക്കാനിരിക്കുന്ന സെമസ്റ്റർ അവസാന പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്ന് അൽ ബയാൻ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ഈ ആഴ്ചമുതൽ പഠനം വീണ്ടും ആരംഭിക്കും. വിദ്യാർഥികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും പഠനത്തിലെ പോരോയ്മകൾ പരിഹരിക്കുന്നതിനും മോക്ക് ടെസ്റ്റുകൾക്കും മെയിൻ പരീക്ഷകൾക്കും വിദ്യാർഥികളെ തയ്യാറാക്കാനായി അധ്യാപകർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിന് വിദ്യാർഥികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക പദ്ധതികളും സ്കൂളുകൾ നടത്തുന്നുണ്ട്.

അടുത്ത ആഴ്ചകളിൽ സ്കൂളുകളിൽ രക്ഷാകർതൃ-അധ്യാപക മീറ്റിംഗുകൾ നടക്കും. ഇതിൽ, വിദ്യാർഥികളുടെ പഠനത്തിലെ പുരോഗതി അവലോകനം ചെയ്യുകയും, അറബിക്, ഗണിതശാസ്ത്രം, സയൻസ് തുടങ്ങിയ പ്രധാന വിഷയങ്ങളിൽ അവരെ സഹായിക്കുന്നതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കുകയും ചെയ്യും. 

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഷെഡ്യൂൾ പ്രാകരം, ഡിസംബർ 2 മുതൽ 12 വരെയാണ് അവസാന പരീക്ഷകൾ നടക്കുക. തുടർന്ന് ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെ വിദ്യാർഥികൾക്ക് വിന്റർ അവധിയും ഉണ്ടായിരിക്കും. സ്കൂൾ ജീവനക്കാർക്ക് ഡിസംബർ 15 മുതൽ ജനുവരി 4 വരെയാണ് അവധി.

അവസാനഘട്ട തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി ഒക്ടോബർ 17 മുതൽ നവംബർ 19 വരെയുള്ള കാലയളവ് മോക്ക് ടെസ്റ്റുകൾക്കായി നീക്കിവയ്ക്കും. കൂടാതെ, വിദ്യാർഥികളിലെ പരീക്ഷാ പേടി കുറയ്ക്കുന്നതിനും തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുമായി പ്രതിവാര അവലോകന സെഷനുകളും പ്രായോഗിക പരിശീലനങ്ങളും നടത്താൻ അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മാനസികമായ തയ്യാറെടുപ്പിന്റെ പ്രാധാന്യവും അധികൃതർ എടുത്തുപറഞ്ഞു. പഠനവും വിശ്രമവും സന്തുലിതമായി കൊണ്ടുപോകാനും പോസിറ്റീവായ ക്ലാസ്റൂം അന്തരീക്ഷം വളർത്താനും വിദ്യാർഥികളെ അവർ പ്രോത്സാഹിപ്പിച്ചു. സെമസ്റ്റർ അവസാനിക്കുമ്പോൾ മികച്ച അക്കാദമിക് ഫലങ്ങൾ ഉറപ്പാക്കുന്നതിൽ സ്കൂളുകളും കുടുംബങ്ങളും തമ്മിലുള്ള സഹകരണം പ്രധാനമാണെന്നും അവർ വ്യക്തമാക്കി.

Schools in the UAE will resume classes on Monday after a week-long mid-term break from October 13 to 19. The new week will mark the beginning of intensive exam preparation for end-of-semester exams scheduled for December 2-12



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  8 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  8 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  8 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  8 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  8 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  8 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  8 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  8 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  8 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  8 days ago