ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും മേപ്പാടിയിലേക്ക് വിലക്ക്; മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കരുതെന്നും നിര്‍ദേശം
കൊച്ചി: വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ മേഖല ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്ത് സന്ദര്‍ശിക്കുന്നതിന് ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവ്. ദുരന്തത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക വകുപ്പിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
വയനാട് മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവിടം സന്ദര്‍ശിക്കരുതെന്ന് എല്ലാ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാണ് ദുരന്തനിവാരണ വകുപ്പ് അതോറിറ്റി പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി സുധീറിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതിനാല്‍ മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ, സന്ദര്‍ശനത്തിനോ പോകരുത്. ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.
മാത്രമല്ല ഭാവിയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്.
അതേസമയം വിലക്കിനെതിരെ ശാസ്ത്രസമൂഹത്തിനുള്ളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ദുരന്ത കാരണങ്ങളെ കുറിച്ചുള്ള ചര്‍കള്‍ ഉയരുന്ന സാഹചര്യം ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഉത്തരവിന് പിറകിലെന്നാണ് ആക്ഷേപമുയരുന്നത്.
state disaster managment ban scientist and experts to enter meppadi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."