വന്താര കേ സൂപ്പര്‍സ്റ്റാര്‍സ്, എഡ്യൂടെയ്ന്‍മെന്റ് വീഡിയോയിലൂടെ മൃഗസംരക്ഷണം
അനന്ത് ഭായ് അംബാനിയുടെ നേതൃത്വത്തില്‍, നൂതനമായ എഡ്യൂടെയ്ന്‍മെന്റ് വീഡിയോ സീരീസ് അനാച്ഛാദനം ചെയ്ത ആവേശത്തിലാണ് വന്താര, വന്യജീവി സംരക്ഷണ സംരംഭം. പ്രശസ്ത ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ശബ്ദം ഉള്‍ക്കൊള്ളുന്ന ഈ വീഡിയോ സീരീസിന് 'വന്താര കേ സൂപ്പര്‍സ്റ്റാര്‍സ്' എന്നാണ് പേരു നല്‍കിയിരിക്കുന്നത്. 'വന്താര കേ സൂപ്പര്‍സ്റ്റാറുകള്‍' വന്താരയിലെ പ്രിയപ്പെട്ട നിവാസികള്‍ മാത്രമല്ല, പ്രകൃതി ലോകത്തിന്റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ കൂടിയാണ്. ഈ സൂപ്പര്‍ സ്റ്റാറുകളിലൂടെ വന്താരയിലെ നിരവധി മിണ്ടാപ്രാണികള്‍ക്ക് ശബ്ദം നല്‍കുന്നു.
രാജസ്ഥാനില്‍ തെരുവുകളിലെ ഭിക്ഷാടന ജീവിതത്തില്‍ നിന്ന് രക്ഷനേടി വന്താരയില്‍ ചേര്‍ന്ന ആദ്യ ആനയായ ഗൗരിയിലുടെയാണ് പരമ്പര ആരംഭിക്കുന്നത്. ആനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് ഗൗരിക്ക് പോഷകാഹാരക്കുറവ്, സന്ധിവാതം, കാഴ്ചക്കുറവ് എന്നിവ ഉണ്ടായിരുന്നു. എന്നാല്‍ രാധേ കൃഷ്ണ ക്ഷേത്രത്തിലെ ആന ക്ഷേമത്തിലെ ആദ്യ താമസക്കാരിയായ ഗൗരി അനുകമ്പയുടേയും പരിചരണത്തിന്റെയും പരിുവര്‍ത്തന ശക്തിയെടുത്തു കാണിക്കുന്ന ഒരു പ്രതീകമാണ്.
വന്താരയുടെ വീഡിയോയില്‍ 'ഗൗരിക്ക് ശബ്ദം നല്‍കിയ നന്ദിനി ഗുപ്തക്ക് പറയാനുള്ളത്
വന്താരയുടെ ഈ വീഡിയോയില്‍ 'ഗൗരിക്ക് ശബ്ദം നല്‍കാന്‍ കഴിഞ്ഞത് വലിയൊരനുഭവമാണ്, ഈ വീഡിയോകളിലൂടെ, വന്താര വെറും കഥകള്‍ പറയുക മാത്രമല്ല, വനം, വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ ജനങ്ങളിലേക്കെത്തിക്കുക കൂടിയാണ് ചെയ്തിട്ടുള്ളത്. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ സന്ദേശത്തോടൊപ്പം വിനോദത്തെ സംയോജിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. ഈ നവീകരണത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും നീന ഗുപ്ത പറയുന്നു.
വന്യജീവി ബോധവല്‍ക്കരണവും, വിനോദവും ലക്ഷ്യമാക്കി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. വന്താര എഡ്യൂടെയ്ന്‍മെന്റ് സീരീസ് കാഴ്ചക്കാര്‍ക്കിടയില്‍, നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുന്നതില്‍ ഓരോ വ്യക്തിയും വഹിക്കുന്ന നിര്‍ണായക പങ്ക് ഊന്നിപ്പറയുകയാണ് ഈ വീഡിയോയിലൂടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."