HOME
DETAILS

ദേശീയ ദുരന്തമെന്ന് കേന്ദ്രചട്ടപ്രകാരമില്ല; അടിസ്ഥാന രഹിതമായ വിവാദങ്ങളുണ്ടാക്കരുത്: വി.മുരളീധരന്‍

  
August 04, 2024 | 11:09 AM

v-muraleedharan-landslide-tragedy-central-response-wayanad-disaster

തിരുവനന്തപുരം: ദേശീയ ദുരന്തം എന്നൊന്ന് യു.പി.എ ഭരണകാലം മുതല്‍ കേന്ദ്രചട്ടപ്രകാരം ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരന്‍. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല. ഒരുപക്ഷേ സമീപകാലത്ത് രാജ്യത്ത് തന്നെ ഏറ്റവുമധികം ആള്‍നാശമുണ്ടാക്കിയ മഹാദുരന്തം.അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍  വയനാട് ദുരന്തത്തെ ആദ്യദിനം മുതല്‍ സമീപിക്കുന്നത്.പക്ഷേ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ''ദേശീയദുരന്തമായി '' പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ചിലരെങ്കിലും ഈ ഘട്ടത്തിലും ഉന്നയിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. 

'ദേശീയ ദുരന്തം' എന്നൊന്ന്, യു.പി.എ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ല.ഇത് 2013 ഓഗസ്റ്റ് ആറിന് അന്നത്തെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ലോക്‌സഭയില്‍ വ്യക്തമാക്കിയതാണ്.യുഡിഎഫ് എം.പിമാരടക്കം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു.

ദേശീയദുരന്തമെന്ന തലക്കെട്ടില്ല, പക്ഷേ ഓരോന്നിനെയും തീവ്രതയനുസരിച്ച് കൈകാര്യം ചെയ്യുകയാണ് രീതി.അതത് സര്‍ക്കാരുകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കും. വയനാട്ടില്‍ സൈന്യമാണ് ആറാം ദിനവും ദുരന്തഭൂമിയില്‍ രക്ഷാതിരച്ചില്‍ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

അപകടമുണ്ടായ ഉടന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരുക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.ബഹു.പ്രധാനമന്ത്രി, മുഖ്യമന്ത്രിയെ നേരില്‍ വിളിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.അതിനാല്‍ ദുരന്തസമയത്ത് അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കരുത് എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷത്തിൽ അവധി പ്രഖ്യാപിച്ചു; കുവൈത്തിൽ മൊത്തം മൂന്നു ദിവസത്തെ ഒഴിവ്

Kuwait
  •  10 hours ago
No Image

റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍

Kerala
  •  11 hours ago
No Image

ത്രിപുരയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ഹിന്ദുത്വരുടെ അതിക്രമം; അകത്തളത്തില്‍ മദ്യക്കുപ്പികള്‍, ബജ്‌റംഗ്ദള്‍ പതാക, ജയ് ശ്രീ റാം എന്നെഴുതിയ ഭീഷണിക്കുറിപ്പ്

National
  •  11 hours ago
No Image

സന്ദേശയാത്രയെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചു: ജിഫ്‌രി തങ്ങൾ

Kerala
  •  11 hours ago
No Image

കണ്ണൂരിൽ രാജകീയ വരവേൽപ്പ്; ജനനിബിഡമായി തെരുവീഥികൾ

Kerala
  •  11 hours ago
No Image

സമസ്തയുടെ ആശയങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാനാകുന്നത്: മന്ത്രി കടന്നപ്പള്ളി

Kerala
  •  11 hours ago
No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  12 hours ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  12 hours ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  12 hours ago
No Image

തീരാനോവായി സുഹാൻ; സമീപത്തെ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

Kerala
  •  12 hours ago