പ്രവാസികൾ കാത്തിരുന്ന സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്
റിയാദ്:കേരളത്തിലെ പ്രവാസികള്‍ ഏറെ കാലമായി കാത്തിരുന്ന റൂട്ടില്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം-റിയാദ് റൂട്ടിലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. കുറേകാലമായി തുടരുന്ന യാത്രാദുരിതത്തിന് ഇതോടെ അവസാനമാകും.
എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും തിരിച്ചും സര്‍വീസ് നടത്തും. സെപ്തംബര്‍ 9 മുതലാണ് സര്‍വീസ് ആറംഭിക്കുക. അന്ന് വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഐ എക്സ് 522 വിമാനം രാത്രി 10.40ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തും. തിരികെ അന്ന് രാത്രി 11.40ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും. എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസുണ്ടാകും. കേരളത്തിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് എയർ ഇന്ത്യ എക്സ്‍പ്രസിന്റെ പുതിയ സര്‍വീസ്.
"Air India Express Unveils Long-Awaited Service for Expatriates"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."