കോര്‍പറേറ്റ് ടാക്‌സ് ജൂണില്‍ ലൈസന്‍സ് ലഭിച്ചവര്‍ 31നകം രജിസ്റ്റര്‍ ചെയ്യണം
അബൂദബി: ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ) ജൂണില്‍ ഇഷ്യൂ ചെയ്ത ലൈസന്‍സുള്ള റസിഡന്റ് ജുറിഡിക്കല്‍ വ്യക്തികളോട് അവരുടെ കോര്‍പറേറ്റ് ടാക്‌സ് രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ ഈ മാസം 31നകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. നികുതി രജിസ്‌ട്രേഷനായി വ്യക്തമാക്കിയ സമയക്രമത്തിനനുസൃതമാണിത്. രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി, റസിഡന്റ് പേഴ്‌സണും നോണ്‍ റെസിഡന്റ് പേഴ്‌സണും ഉള്‍പ്പെടെയുള്ള നിയമപരമായി സാധുതയുള്ള വ്യക്തികളെ ഉള്‍ക്കൊള്ളുന്നു. എല്ലാ വിഭാഗത്തിലുള്ള വ്യക്തികള്‍ക്കും നിര്‍ദിഷ്ട സമയപരിധി, തീരുമാനങ്ങള്‍, പൊതു വ്യക്തതകള്‍, മറ്റ് പ്രസക്തമായ ഇഷ്യൂകള്‍ എന്നിവ എഫ്.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2024 മാര്‍ച്ച് 1ന് മുന്‍പ് ഇന്‍കോര്‍പറേറ്റ് ചെയ്തതോ അല്ലാത്ത വിധത്തില്‍ സ്ഥാപിക്കപ്പെട്ടതോ അംഗീകരിക്കപ്പെട്ടതോ ആയ റസിഡന്റ് ജുറിഡിക്കല്‍ വ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കിയ മാസത്തെ അടിസ്ഥാനമാക്കി നികുതി രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നവും എഫ്.ടി.എ നിര്‍ദേശിച്ചു. ഇക്കൊല്ലം മാര്‍ച്ച് 1ന് കാലാവധി കഴിഞ്ഞ ലൈസന്‍സുള്ള ജുറിഡിക്കല്‍ വ്യക്തികള്‍ ലൈസന്‍സ് യഥാര്‍ഥത്തില്‍ നല്‍കിയ മാസത്തെ അടിസ്ഥാനമാക്കിയാണ് അവരുടെ നികുതി രജിസ്‌ട്രേഷന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2024 മാര്‍ച്ച് 1ന് ഒരു ജുറിഡിക്കല്‍ വ്യക്തിക്ക് ഒന്നിലധികം ലൈസന്‍സുകളുണ്ടെങ്കില്‍, ഏറ്റവും നേരത്തെ ഇഷ്യൂ ചെയ്ത തീയതിയുള്ള ലൈസന്‍സ് ഉപയോഗിക്കാം.
കോര്‍പറേറ്റ് ടാക്‌സിന് അപേക്ഷിക്കാനും സമര്‍പ്പിക്കാനും രജിസ്റ്റര്‍ ചെയ്യാനും യു.എ.ഇയിലെ നികുതി വിധേയരായ വ്യക്തികള്‍ക്ക് 'ഇമാറാ ടാക്‌സ്' ഡിജിറ്റല്‍ ടാക്‌സ് സേവന പഌറ്റ്‌ഫോം ഉപയോഗിക്കാം. പഌറ്റ്‌ഫോം എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാണ്. കൂടാതെ, പ്രൊഫൈലുകള്‍ സൃഷ്ടിക്കാനും രജിസ്‌ട്രേഷന്‍ നമ്പരുകള്‍ നേടാനും ഉപയോക്താക്കളെ ഇതനുവദിക്കുന്നു. കൃത്യമായ വിവരങ്ങളും പുതുക്കിയ രേഖകളും വിജയകരമായ രജിസ്‌ട്രേഷന് നിര്‍ണായകമാണ്. സുഗമമായ രജിസ്‌ട്രേഷന്‍, ആനുകാലിക റിട്ടേണുകള്‍, നികുതിയടയ്ക്കല്‍ എന്നിവയ്ക്കായുള്ള പ്ലാറ്റ്‌ഫോമിന്റെ അന്താരാഷ്ട്ര തലത്തില്‍ മികച്ച സമ്പ്രദായങ്ങള്‍ക്ക് എഫ്.ടി.എ ഊന്നല്‍ നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."