കുസാറ്റില്‍ വിവിധ പഠന വകുപ്പുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ ; ആഗസ്റ്റ് 9ന്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അറ്റ്‌മോസ്ഫിയറിക് സയന്‍സ് വകുപ്പില്‍ എം.എസ്.സി മീറ്റിയറോളജി പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 9ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് രാവിലെ 10.30ന് കുസാറ്റ് ലോക്‌സൈഡ് കാമ്പസിലെ അറ്റ്‌മോസ്ഫിയറിക് സയന്‍സ് വകുപ്പില്‍ ഹാജരാക്കണം. www.admissions.cusat.ac.in സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക് 0484-286 3804.
ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സ് നടത്തുന്ന എം.ടെക് (ഒപ്‌റ്റോ ഇലക്ട്രോണിക്‌സ് ആന്‍ഡ് ലേസര്‍ ടെക്‌നോളജി) പ്രോഗ്രാമില്‍ ഒഴിവുള്ള ജനറല്‍, സംവരണ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍, ക്യാറ്റ് വഴി അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഡാറ്റ്, ഗേറ്റ് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ സൂപ്പര്‍ ന്യൂമററി സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം 9ന് രാവിലെ 10നും 10.30നും ഇടക്ക് കുസാറ്റിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സില്‍ ഹാജരാകണം. www.admissions.ac.in, www.photonics.cusat.ac.in 0484-2862411, 0484 2575848.
സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ രണ്ട് വര്‍ഷ എല്‍.എല്‍.എം പ്രോഗ്രാമില്‍ ഒഴിവുള്ള 13 സംവരണ സീറ്റുകളിലേക്കായി 9ന് സ്‌പോട്ട് അഡ്മിഷന്‍. കുസാറ്റ് ക്യാറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 10 വരെ കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഹാജരാകണം. 9383445550 നമ്പറിലോ [email protected].
സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ എം.എസ്.സി ഇക്കണോമെട്രിക്‌സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പ്രോഗ്രാമില്‍ എസ്.സി.ടി വിഭാഗത്തില്‍ ഒഴിവുള്ള ഒരു സീറ്റിലേക്കായി ഈ മാസം ഏഴിന് സ്‌പോട്ട് അഡ്മിഷന്‍. ക്യാറ്റ് റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ എസ്.സി.ടി വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഇല്ലാത്തവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ രാവിലെ 10.30നും 11.30നും ഇടക്ക് സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ ഹാജരാകണം. 0484 2862735.
spot admission in cusat aug on 9
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."