സി-ടാകില്‍ പ്രോജക്ട് സ്റ്റാഫ്; തിരുവനന്തപുരത്തും ഒഴിവുകള്‍; ഈ യോഗ്യതയുള്ളവരാണോ? വമ്പന്‍ അവസരം
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (C-DAC) ന് കീഴില്‍ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മൊഹാലി, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, നോയിഡ, പട്‌ന, പുണെ, സില്‍ച്ചര്‍, ഗുവാഹത്തി സെന്ററുകളിലായി 801 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. പ്രോജക്ട് സ്റ്റാഫ് തസ്തികയില്‍ കരാര്‍
നിയമനങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം സെന്ററില്‍ മാത്രം 91 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.
പ്രോജക്ട് അസിസ്റ്റന്റ്
പ്രായപരിധ: 35 വയസ്.
യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ എഞ്ചിനീയറിങ് ഡിപ്ലോമ, കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി./ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് / ഇലക്ട്രോണിക്‌സ്/ ബന്ധപ്പെട്ട വിഭാഗത്തില്‍ ബിരുദം.
4 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രോജക്ട് അസോസിയേ്റ്റ്
പ്രായപരിധി: 35 വയസ്.
യോഗ്യത: 0% മാര്‍ക്കോടെ ബിഇ/ബിടെക്/തത്തുല്യം; 30.
പ്രോജക്ട് എന്‍ജിനീയര്‍: 60% മാര്‍ക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/എംടെക്/തത്തുല്യം, സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ബന്ധപ്പെട്ട വിഭാഗത്തില്‍ 60% മാര്‍ക്കോടെ പിജി.
1 മുതല്‍ 4 വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രോജക്ട് എഞ്ചിനീയര്‍ (ഫ്രഷര്‍)
പ്രായപരിധി: 35 വയസ്.
യോഗ്യത: 60% മാര്‍ക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/ എംടെക്/തത്തുല്യം, സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ബന്ധപ്പെട്ട വിഭാഗത്തില്‍ 60% മാര്‍ക്കോടെ പിജി, ബന്ധപ്പെട്ട വിഭാഗത്തില്‍ പിഎച്ച്ഡി;
പ്രോജക്ട് ടെക്‌നിഷ്യന്‍
പ്രായപരിധി: 30 വയസ്.
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ, ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടര്‍ സയന്‍സ്/ ഐടി/ ഇലക്ട്രോണിക്‌സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ ബന്ധപ്പെട്ട വിഭാഗത്തില്‍ ബിരുദം.
ഐടിഐക്കാര്‍ക്ക് 3, ഡിപ്ലോമ, ബിഎസ്‌സിക്കാര്‍ക്ക് ഒരു വര്‍ഷവും ജോലി പരിചയം വേണം;
സീനിയർ പ്രോജക്ട് എൻജിനീയർ/മൊഡ്യൂൾ ലീഡ്/പ്രോജക്ട് ലീഡർ
പ്രായപരിധി: 40 വയസ്.
യോഗ്യത: എന്‍ജിനീയര്‍/മൊഡ്യൂള്‍ ലീഡ്/പ്രോജക്ട് ലീഡര്‍: 60% മാര്‍ക്കോടെ ബിഇ/ബിടെക്/തത്തുല്യം, എംഇ/എംടെക്/തത്തുല്യം, സയന്‍സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ബന്ധപ്പെട്ട വിഭാഗത്തില്‍ 60% മാര്‍ക്കോടെ പിജി, ബന്ധപ്പെട്ട വിഭാഗത്തില്‍ പിഎച്ച്ഡി;
3 മുതല്‍ 7 വര്‍ഷം വരെ പ്രവൃത്തി പരിചയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdac.in സന്ദര്‍ശിക്കുക.
Project Staff C-DAC Vacancies in Thiruvananthapuram Great opportunity
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."