മുണ്ടക്കൈ ദുരന്തത്തിന് കാരണം അനധികൃത കുടിയേറ്റമെന്ന പ്രസ്താവന പിന്‍വലിക്കണം; കേന്ദ്ര വനം മന്ത്രിക്കെതിര രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിന് കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന പ്രസ്താവന കേന്ദ്രം വനം പരിസ്ഥിതി മന്ത്രി പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല. വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നവരാണ് ദുരന്തത്തില്‍പ്പെട്ടത്. മേപ്പാടി പഞ്ചായത്തില്‍ ഒരിടത്തും ഖനനം നടക്കുന്നില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത കൈയേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് പ്രതികരിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും കേരള സര്‍ക്കാരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. ഇതിനിടെ സമാനമായ ആരോപണം രാജ്യസഭയിലും ഭൂപേന്ദ്ര യാദവ് ആവര്‍ത്തിക്കുകയും ചെയ്തു.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് നിയമവിരുദ്ധ സംരക്ഷണം നല്‍കിയെന്നുംടൂറിസത്തിനായി പോലും സോണുകള്‍ ഉണ്ടാക്കിയില്ലെന്നും വളരെ സെന്‍സീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നല്‍കിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തിയിരുന്നു. വിദഗ്ദ സമിതി റിപ്പോര്‍ട്ടുകളുടെയും, മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.
Ramesh Chennithala says to retracted The statement of bhupendra yadav about mundakkai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."