HOME
DETAILS
MAL
തിടമ്പുനൃത്ത വിവാദം:ജനകീയ കൂട്ടായ്മ നാളെ
backup
August 30 2016 | 22:08 PM
തളിപ്പറമ്പ്: തിടമ്പുനൃത്ത വിവാദത്തില്‍ ആര്.എസ്.എസ്-സംഘപരിവാര്‍ നീക്കത്തിനെതിരേ തളിപ്പറമ്പില്‍ നാളെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വൈകുന്നേരം മൂന്നിനു പൂക്കോത്ത് നടയില്‍ ചേരുന്ന കൂട്ടായ്മ സി.പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി
ജയരാജന് സംസാരിക്കും. തിടമ്പുനൃത്തം വിവാദമാക്കാനുള്ള നീക്കത്തിനു പിന്നില്‍ ആര്.എസ്.എസ് സംഘപരിവാറിന്റെ ദലിത്-പിന്നോക്ക വിരുദ്ധ അജണ്ടയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ കുഞ്ഞപ്പ, കെ കൃഷ്ണന്, പി
മുകുന്ദന്, കെ മുരളീധരന്, കെ സന്തോഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."