HOME
DETAILS

മുല്ലപ്പെരിയാറിൽ പുതിയ ഡാം; യാഥാർഥ്യമാകാൻ കടമ്പകളേറെ

  
ബാസിത് ഹസൻ
August 09 2024 | 00:08 AM

New Mullaperiyar Dam Faces Numerous Hurdles Before Becoming a Reality

തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് ഡി.പി.ആർ കരട് തയാറായെങ്കിലും യാഥാർഥ്യമാകണമെങ്കിൽ കടമ്പകളേറെ. നിർദ്ദിഷ്ട ഭൂമി പെരിയാർ ടൈഗർ റിസർവിലായതിനാൽ നിർമാണപ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. പുതിയ അണക്കെട്ടിനുള്ള വിശദമായ പ്രൊജക്ട് റിപ്പോർട്ട് ജലവിഭവ വകുപ്പ് ഇൻവെസ്റ്റിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബ്യൂറോ (ഐ.ഡി.ആർ.ബി) 2011ൽ സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, റിപ്പോർട്ടിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി സർക്കാർ തള്ളുകയായിരുന്നു. രണ്ടാം തവണയാണ് ഇപ്പോൾ ഡി.പി.ആർ തയാറാക്കുന്നത്. കരട് ഡി.പി.ആർ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ ഡി.പി.ആർ തയാറാക്കാനാണ് പദ്ധതി. 10 അംഗങ്ങളുള്ള ഡി.പി.ആർ പാനലിന് നേതൃത്വം നൽകുന്നത് ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ഇന്റർ സ്റ്റേറ്റ് വാട്ടർ ചീഫ് എൻജിനീയറാണ്.

പുതിയ അണക്കെട്ട് ഉയരുമ്പോൾ മുങ്ങിപ്പോകുന്ന പ്രദേശത്തെ വിശദമായ പാരിസ്ഥിതിക സന്തുലിത പഠനം പുതിയ സാഹചര്യത്തിൽ വീണ്ടും നടത്തേണ്ടിവരും. പഴയ അണക്കെട്ട് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ എങ്ങനെ പൊളിക്കുമെന്നത് വലിയ പ്രശ്‌നമാണ്. അവശിഷ്ടങ്ങൾ എന്തുചെയ്യും, അവ എങ്ങനെ പുറത്തുകൊണ്ടുവരും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതവരുത്തണം. അണക്കെട്ട് പൊളിച്ച് കേരളത്തിന് മുൻ അനുഭവങ്ങളുമില്ല. പുതിയ അണക്കെട്ട് നിർമിക്കുമ്പോൾ 77 ഏക്കർ വനപ്രദേശം മുങ്ങിപ്പോകുമെന്ന് നേരത്തെ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.

 അപൂർവ ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ മേഖലയിലെ മുങ്ങിപ്പോകുന്ന മരങ്ങൾ, സസ്യജാലങ്ങൾ, ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചെല്ലാം പഠിക്കേണ്ടതുണ്ട്. അണക്കെട്ട് നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുക, റോഡുണ്ടാക്കുക, ജോലിക്കാരെ പാർപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലും പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുണ്ട്. പരിസ്ഥിതി സന്തുലിതാ റിപ്പോർട്ടിൽ ഇതിനെല്ലാമുള്ള ഉത്തരങ്ങൾ അടങ്ങിയിരിക്കണം. ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം പൊതുതെളിവെടുപ്പ് നടത്തണം. പിന്നീട് വിഷയം സംസ്ഥാന വൈൽഡ് ലൈഫ് ബോർഡിന് മുന്നിൽവരും. തുടർന്ന് ബോർഡിന്റെ വ്യഖ്യാനങ്ങളുമായി റിപ്പോർട്ട് ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ പരിഗണനയ്ക്ക് വിടും. ഇതിനുശേഷം സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിക്കണം. തലനാരിഴ കീറിയുള്ള പരിശോധനയ്ക്ക് ശേഷം കമ്മിറ്റി പച്ചക്കൊടി കാട്ടിയാൽ മാത്രമേ നിർമാണ അനുമതിയുടെ കാര്യം കേന്ദ്രസർക്കാർ പരിഗണിക്കൂ.

പുതിയ ഡാം നിർമാണത്തിന് വേണ്ടിവരുമെന്ന് കണക്കാക്കുന്ന 1300- 1400 കോടി രൂപ കണ്ടെത്തലും തലവേദനയാണ്. കേന്ദ്ര ഫണ്ടിന് പുറമെ തമിഴ്‌നാട് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയും തുക കണ്ടെത്തേണ്ടിവരും. ഇതിനൊക്കെ പുറമെയാണ് കരാറിന്റെ പൊളിച്ചെഴുത്ത്. പുതിയ അണക്കെട്ട് നിർമിക്കുമ്പോൾ തമിഴ്‌നാടുമായുള്ള പാട്ടക്കരാർ പതുക്കേണ്ടതുണ്ട്. 999 വർഷത്തെ കരാർ 2884 ഡിസംബർ 31ന് മാത്രമേ അവസാനിക്കൂ. പാട്ടക്കരാറിന്റെ സാധുത പുനഃപരിശോധിക്കാൻ സുപ്രിംകോടതി തീരുമാനിച്ചത് കേരളത്തിന് അനുകൂലമാണ്. മുല്ലപ്പെരിയാർ നിലനിൽക്കുന്ന കേരളത്തിന്റെ ഭൂമി ഇപ്പോൾ പൂർണമായും തമിഴ്‌നാടിന്റെ നിയന്ത്രണത്തിലാണ്. അതിനാൽ തമിഴ്‌നാടിന്റെ അനുവാദമില്ലാതെ കേരളത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. 1979ലാണ് കേരളം പുതിയ ഡാമിനായുള്ള സ്ഥലം കണ്ടെത്തിയത്.

 Despite the draft Detailed Project Report (DPR) being prepared, the construction of a new Mullaperiyar Dam faces several challenges, including environmental concerns, legal hurdles, and funding issues


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 days ago