ദുബൈ സൈബര്‍ സുരക്ഷാ സംരംഭങ്ങൾ പ്രശംസിച്ച് ലോക സാമ്പത്തിക ഫോറം
ദുബൈ: അടുത്ത തലമുറയിലെ സൈബര്‍ സുരക്ഷാ വിദഗ്ധരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് ദുബൈ സൈബര്‍ ഇന്നൊവേഷന്‍ പാര്‍ക് ഉള്‍പ്പെടെയുള്ള സുപ്രധാന പദ്ധതികള്‍ ആരംഭിക്കുന്നതില്‍ ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററിന്റെ (ഡി.ഇ.എസ്.സി) സംരംഭങ്ങളെ വേള്‍ഡ് എകണോമിക് ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്) സൈബര്‍ സുരക്ഷാ ടാലന്റ് ഫ്രെയിം വര്‍ക് റിപ്പോര്‍ട്ട് പ്രശംസിച്ചു.
നഗരത്തിലെ എല്ലാ സൈബര്‍ സുരക്ഷാ ജീവനക്കാരെയും മാപ്പ് ചെയ്യുകയും ജീവനക്കാരെ വിലയിരുത്തുകയും പരിശീലനവും വികസനവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഡി.ഇ.എസ്.സിയുടെ സൈബര്‍ സെക്യൂരിറ്റി കോംപിറ്റന്‍സി ഫ്രെയിം വര്‍കിനെയും (ഖുദ്‌റത്) റിപ്പോര്‍ട്ട് പ്രശംസിച്ചു.
സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെ ആഗോള ക്ഷാമം പരിഹരിക്കാനായി ഈ വര്‍ഷാദ്യം ആരംഭിച്ച സൈബര്‍ സുരക്ഷാ ടാലന്റ് ഫ്രെയിം വര്‍ക്കിനെ പിന്തുണയ്ക്കാനായി ഡബബ്‌ള്യു.ഇ.എഫ് ഉള്‍പ്പെടെയുള്ള പ്രധാന ആഗോള പങ്കാളികളുമായി ഡി.ഇ.എസ്.സി സഹകരിക്കുന്നത് തുടരുന്നു. സൈബര്‍ സുരക്ഷാ നൈപുണ്യ ഗ്യാപ് സംരംഭത്തിന് നല്‍കിയ സംഭാവനകള്‍ക്ക് ഡബ്ല്യു.ഇ.എഫ് ഡി.ഇ.എസ്.സി ടീമിന് നന്ദി അറിയിച്ചു.
ആഗോള സൈബര്‍ സുരക്ഷാ ക്ഷാമം പരിഹരിക്കാനും മേഖലകളിലുടനീളമുള്ള പ്രതിഭകളെ പരിപോഷിപ്പിക്കാനുമുള്ള നയരൂപകര്‍ത്താക്കള്‍ക്കുള്ള റഫറന്‍സായി തന്ത്രപരമായ സൈബര്‍ സുരക്ഷാ ടാലന്റ് ഫ്രെയിം വര്‍ക് പ്രവര്‍ത്തിക്കുന്നു. ഡബ്ല്യു.ഇ.എഫുമായും 50 ആഗോള സംഘടനകളുമായും നിലവിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമാണ് ഡി.ഇ.എസ്.സിയുടെ ഈ ശ്രമങ്ങള്‍.
സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളെ കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിലൂടെയും പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിലൂടെയും തൊഴില്‍ സേനയിലെ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സൈബര്‍ സുരക്ഷാ പ്രതിഭകളെ ആകര്‍ഷിക്കുകയെന്നതാണ് സൈബര്‍ സുരക്ഷാ ടാലന്റ് ഫ്രെയിം വര്‍ക് ലക്ഷ്യമിടുന്നത്.
നിയമന രീതികള്‍ പുനര്‍വിചിന്തനം ചെയ്യാനും യാഥാര്‍ഥ്യമല്ലാത്ത തൊഴില്‍ ആവശ്യകതകള്‍, മാനേജര്‍മാരും എച്ച്.ആര്‍ ഡിപാര്‍ട്‌മെന്റുകളും തമ്മിലുള്ള തെറ്റായ ക്രമീകരണം എന്നിവ പോലുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യാനും ഇത് ആവശ്യപ്പെടുന്നു.ഡബ്ല്യു.ഇ.എഫിന്റെ ശ്രമങ്ങളെ പിന്തുണച്ച് തന്ത്രപരമായ ആസൂത്രണത്തിലും ഗവേഷണത്തിലും എമിറാത്തി പ്രൊഫഷണലുകളുടെ പ്രാധാന്യം ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്ററിലെ സൈബര്‍ സുരക്ഷാ ഗവേണന്‍സ് റിസ്‌ക് മാനേജ്‌മെന്റ് വകുപ്പ് മേധാവി ഡോ. ബുഷ്‌റ അല്‍ ബലൂഷി ഊന്നിപ്പറഞ്ഞു.
സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെ ആഗോള ക്ഷാമം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സൈബര്‍ സുരക്ഷാ പ്രൊഫഷണലുകള്‍ അവരുടെ പ്രശ്‌നപരിഹാര കഴിവുകള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള വൈദഗ്ധ്യത്തിന് പേരു കേട്ടവരാണ്. ഇത് എല്ലാ മേഖലകളിലെയും കമ്പനികള്‍ക്ക് നിര്‍ണായകമാണെന്നും അവര്‍ നിരീക്ഷിച്ചു. സ്ട്രാറ്റജിക് സൈബര്‍ സെക്യൂരിറ്റി ടാലന്റ് ഫ്രെയിം വര്‍ക് റിപ്പോര്‍ട്ട് ഈ ലിങ്കിലൂടെ ആക്‌സസ് ചെയ്യാന്‍ കഴിയും: WEF_Strategic_Cybersecurity_Talent_Framework_2024.pdf (weforum.org)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."