HOME
DETAILS

ദുരിതം കാണാൻ പ്രധാനമന്ത്രി ഇന്നെത്തും; പുനരധിവാസത്തിനായി 2000 കോടിയുടെ പാക്കേജ് കേരളം ആവശ്യപ്പെടും, വയനാട്ടിൽ അതീവ സുരക്ഷ

  
Web Desk
August 10, 2024 | 2:09 AM

pm narendra modi visits wayanad today

കൽപ്പറ്റ: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും. രാവിലെ 11ന് കണ്ണൂരിലെത്തും. അവിടെനിന്ന് വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശത്തിന്റെ ഏരിയൽ സർവേ നടത്തും. ഉച്ചയ്ക്ക് 12.15ന് ഉരുൾപൊട്ടൽ ബാധിത പ്രദേശം സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പും ആശുപത്രിയും സന്ദർശിക്കും.  തുടർന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. 

കണ്ണൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. ഹെലികോപറ്ററിൽ വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി ഉരുൾപൊട്ടിയ പ്രദേശം ഹെലികോപ്റ്ററിൽ ഇരുന്ന് വീക്ഷിക്കും. ശേഷം കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് വഴിയും ചൂരൽമലയിലേക്ക് എത്തും. സൈന്യം നിർമിച്ച ബെയിലി പാലത്തിലൂടെ പ്രധാനമന്ത്രി നടന്ന് മുണ്ടക്കൈ ഭാഗത്തേക്ക് പോകും. ദുരന്തത്തിൽ പ്രവർത്തിച്ച വിവിധ രക്ഷാസേനകളെ പ്രധാനമന്ത്രി അഭിനന്ദിക്കും. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം സന്ദർശിക്കും. ഇതിനു ശേഷം കലക്ടറേറ്റിൽ അവലോകന യോഗം നടത്തും. 

യോഗത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് സൂചന. ദുരിതബാധിതരുടെ പുനരധിവാസത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചേക്കും. നരേന്ദ്ര മോദിയ്‌ക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും സന്ദർശനത്തിൽ ഉണ്ടാകും.

അതേസമയം, പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് വയനാട്ടിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേപ്പാടി മുതൽ കൽപറ്റ വരെയുള്ള ഭാഗങ്ങളിൽ അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 10 മണി മുതൽ ഈ ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7 മണി മുതൽ വൈകിട്ട് 3 മണി വരെ താമരശ്ശേരി ചുരം വഴി ഹെവി വെഹിക്കിൾസ്, മൾട്ടി ആക്സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കു വാഹനങ്ങൾ എന്നിവ കടത്തിവിടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  a day ago
No Image

കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ; പ്രഖ്യാപനവുമായി റെയിൽവേ മന്ത്രി

National
  •  a day ago
No Image

വെനസ്വേലയ്ക്ക് നേരെയുള്ള യുഎസിന്റെ സൈനിക നീക്കം: സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില വർദ്ധനവിന് സാധ്യത; വിപണിയിൽ ആശങ്ക

International
  •  a day ago
No Image

തൊണ്ടിമുതല്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിട്ടും ആന്റണി രാജുവിനെ മന്ത്രിയാക്കി; പിണറായി സര്‍ക്കാര്‍ കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്നു; വി.ഡി സതീശന്‍

Kerala
  •  a day ago
No Image

യുഎഇയുടെ ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; ഒരേസമയം 'വുൾഫ് സൂപ്പർമൂണും' ഉൽക്കാവർഷവും കാണാം

uae
  •  a day ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഗര്‍ഭച്ഛിദ്രക്കേസ്; കൂട്ടുപ്രതിക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  a day ago
No Image

സ്ത്രീ വേഷം ധരിച്ച് വീഡിയോ ചിത്രീകരിച്ചു; കുവൈത്തിൽ ഇന്ത്യൻ പൗരനും സുഹൃത്തുക്കളും പിടിയിൽ

Kuwait
  •  a day ago
No Image

സർക്കാർ മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, ആർക്കും അനുവദിച്ചിട്ടുമില്ല: വി ശിവൻകുട്ടി

Kerala
  •  a day ago
No Image

വെനസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് റഷ്യയും ബ്രസീലും; ബ്രസീൽ അതിർത്തികൾ അടച്ചു

International
  •  a day ago
No Image

കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ

Cricket
  •  2 days ago