HOME
DETAILS

കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വന്നിട്ടും രക്ഷയില്ല

  
backup
August 30, 2016 | 10:13 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-2


ഇരിട്ടി: കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് വള്ളിത്തോട്ടില്‍ ഉദ്ഘാടനം ചെയ്ത് ആറു മാസമായെങ്കിലും മലയോര ജനതയുടെ ദുരിതത്തിന് ശമനമില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കറന്റ് ബില്ല് വാങ്ങാന്‍ സൗകര്യമില്ലാത്തതുമാണ് കാരണം.
ഓഫിസ് പ്രവര്‍ത്തനമാരംഭിച്ച് ആറു മാസമായെങ്കിലും അസിസ്റ്റന്റ് എന്‍ജിനീയറെ  ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് സബ് എന്‍ജിനീയര്‍ വേണ്ടണ്ടിടത്ത് രണ്ടണ്ടുപേര്‍ മാത്രമാണുള്ളത്. ആറ് ഓവര്‍സിയറുടെ സ്ഥാനത്ത് രണ്ടുപേരും 12 ലൈന്‍മാന്മാര്‍ വേണ്ടണ്ടിടത്ത് നാലുപേരുമാണുള്ളത്. രണ്ട് ക്യാഷ്യര്‍, രണ്ട് സീനിയര്‍ അസിസ്റ്റന്റ്, ഒരു  സീനിയര്‍ സൂപ്രണ്ടണ്ട് എന്നീ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. കറന്റ് ബില്ലടക്കാന്‍ ഇപ്പോഴും കിലോമീറ്ററുകള്‍ താണ്ടണ്ടി ഇരിട്ടി ഓഫിസില്‍ തന്നെ പോകേണ്ടണ്ട ഗതികേടിലാണ് മലയോര നിവാസികള്‍.
കേരളത്തിലെ മുഴുവന്‍ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും വൈദ്യുതി ബില്ലടക്കാന്‍  കെ.എസ് എ.ബി ഒഫിസുകളില്‍ ഒരുമ  നെറ്റ്‌വര്‍ക്ക് സിസ്റ്റം ഒരുക്കിയിട്ടുണ്ടെങ്കിലും വള്ളിത്തോട് സെക്ഷനില്‍ ബില്ലടക്കാനുള്ള സൗകര്യവും ഇല്ല. അതേ സമയം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് സ്വന്തമായ കെട്ടിടം നിര്‍മിച്ച് മാറിയെങ്കില്‍ മാത്രമെ പ്രശ്‌ന പരിഹാരം സാധ്യമാകൂയെന്ന് അധികൃതര്‍ പറയുന്നു.ഇരിട്ടി സെക്ഷനില്‍ നിന്നും കുന്നോത്ത് ബെന്‍ഹില്‍ മുതല്‍ പാലത്തുകടവ് വരെയും എടൂര്‍ സെക്ഷന്‍ അയ്യംകുന്ന് പഞ്ചായത്തിലെ സെന്റ്ജൂഡ്, വാഴയില്‍, ഓടിച്ചകുന്ന്, മൊടയിരഞ്ഞി, ചരള്‍ തുടങ്ങിയ മലയോര മേഖലയിലെ പതിനായിരത്തിലധികം  ഉപഭോക്താക്കളുടെ സൗകര്യത്തിനു വേണ്ടിയാണ് വള്ളിത്തോട് സെക്ഷന്‍ രൂപീകരിച്ചത്.
എന്നാല്‍ ഇരിട്ടി സെക്ഷനിലെ ഉപഭോക്താക്കളെ മാത്രമാണ് ഇപ്പോള്‍ വള്ളിത്തോട് സെക്ഷനില്‍ ഉള്‍പെടുത്തിയിട്ടുള്ളൂ. ഇതുകാരണം അയ്യംകുന്ന് പഞ്ചായത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ്  ദുരിതമനുഭവിക്കുന്നത്.
സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നതു കൊണ്ടണ്ട്  വള്ളിത്തോടിനും പരിസര പ്രദേശമുള്ളവര്‍ക്കും ഗുണം ലഭിച്ചിട്ടുണ്ടെണ്ടങ്കിലും അയ്യംകുന്ന് നിവാസികള്‍ക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിനെ ചതിച്ചതോ റഫറി? ആദ്യ 10 മിനിറ്റിൽ റെക്കോർഡ് ഫൗളുകൾ, എന്നിട്ടും കാർഡില്ല! അർജന്റീനയുടെ കടുത്ത കളിക്ക് കണ്ണടച്ച് എൽഫാത്ത്; സെമിയിൽ കനത്ത വിവാദം

Football
  •  7 days ago
No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  7 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  7 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  7 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  7 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  7 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago