ദേശീയ സർവകലാശാലകളിലെ വിദ്യാർഥി കൂട്ടായ്മ; എസ്.കെ.എസ്.എസ്.എഫ് നാഷണൽ ക്യാമ്പസ് വിംഗ് രൂപീകരിച്ചു
ന്യൂഡൽഹി: ദേശീയ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫ് നാഷണൽ ക്യാമ്പസ് വിംഗ് രൂപീകരിച്ചു. യോഗം സുപ്രഭാതം റെസിഡന്റ് എഡിറ്റർ സത്താർ പന്തലൂർ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ദേശീയ ജന. സെക്രട്ടറി അസ്‌ലം ഫൈസി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഡോ. അബ്ദുൽ ഖയ്യൂം, ഷബിൻ മുഹമ്മദ്, ഡോ. കെ.ടി ജാബിർ ഹുദവി, ഹസനുൽ ബസരി സംസാരിച്ചു. ദേശീയ ജോ. സെക്രട്ടറി ഡോ. ഷാഫി മഷിരിഖി അധ്യക്ഷനായി.
ചെയർമാൻ: ആശിഖ് മാടാക്കര (അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി), ജന.കൺവീനർ: വസീം അമ്പലക്കടവ് (ഹൈദരാബാദ് സെന്റ്രൽ യൂണിവേഴ്‌സിറ്റി), വർക്കിംഗ് ചെയർമാൻ: ത്വാഹ (ജാമിയ മില്ലിയ ഇസ്‌ലാമിയ), വർക്കിംഗ് കൺവീനർ: അബ്ദുറഹ്മാൻ (ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റി, മധ്യപ്രദേശ്). കോഡിനേറ്റർമാരായി യാസിർ അഹമദ് യാസിൻ (ഡൽഹി യൂണിവേഴ്സിറ്റി), അസ്‌ഹർ യാസീൻ (ഐ.ഐ.ടി റോപാർ), സാദുദ്ദീൻ ഫൈസി (ഇഫ്‌ളു), സഹദ് മാടാക്കര (പോണ്ടിച്ചേരി യൂണിവേഴ്സിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.
ഷമീം, സഫ്‌വാൻ, മഹ്‌ബൂബ് ദാരിമി, സൽമാൻ (അലിഗഡ്), ഹിസാം, ഹാഫിദ്, ജലീൽ ഹുദവി (ഡൽഹി), റമീസ് ഹുദവി, നജീബ് ഹൈതമി (ജാമിയ മില്ലിയ), ഹാദി (ഹൈദരാബാദ്), അൻസിഫ് മുബാറക് (ഐ.ജി.എൻ.ടി.യു), നിഹാൽ അബ്ദുല്ല (ജി.ഐ.പി.ഇ), മുസമ്മിൽ ഹസനി (മൗലാന ആസാദ് യൂണിവേഴ്സിറ്റി, അഫ്‌നദ് (പോണ്ടിച്ചേരി), സഫ്‌വാൻ (ഐ.ഐ.ടി പാലക്കാട്) അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."