HOME
DETAILS

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ നാട്ടില്‍ തിരിച്ചെത്തി

ADVERTISEMENT
  
August 12 2024 | 13:08 PM

anteerankavu Domestic Abuse Case Accused Rahul Returns to caicut

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ വിദേശത്ത് നിന്ന് നാട്ടിലെത്തി. കേസില്‍ ഒന്നാംപ്രതിയായ രാഹുല്‍ ഓഗസ്റ്റ് 14ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാഹുല്‍ നാട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു.

കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.

അതിനിടെ, യുവതി സാമൂഹികമാധ്യമത്തിലൂടെ മൊഴിമാറ്റി പറഞ്ഞു. തന്നെ രാഹുല്‍ ക്രൂരമായി മര്‍ദിച്ചെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴിയാണ് പിന്നീട് മാറ്റിപ്പറഞ്ഞത്. എന്നാല്‍, ആരുടെയോ സമ്മര്‍ദത്തിന് വഴങ്ങിയാണ് മകള്‍ മൊഴി മാറ്റിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. മകളെ കാണാനില്ലെന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതേസമയം, തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നുമുള്ള പ്രതികരണവുമായി പെണ്‍കുട്ടി വീണ്ടുമൊരു വീഡിയോയിലൂടെ രംഗത്തെത്തി. മാതാപിതാക്കളുടെ പരാതിയില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുകയും ചെയ്തു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ അഭിഭാഷകനൊപ്പം വിട്ടയക്കുകയും യുവതി ഡല്‍ഹിയിലേക്ക് തിരികെ പോവുകയും ചെയ്തു. 

anteerankavu Domestic Abuse Case: Accused Rahul Returns to calicut



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  19 hours ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  19 hours ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  20 hours ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  20 hours ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  20 hours ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  20 hours ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  21 hours ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  21 hours ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  21 hours ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  a day ago