HOME
DETAILS

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

  
Web Desk
July 01 2025 | 01:07 AM

Train Fare Hike Effective Today


ന്യൂഡല്‍ഹി: വര്‍ധിപ്പിച്ച ട്രെയിന്‍ യാത്രാനിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നോണ്‍ എ.സി മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളുടെ യാത്രാനിരക്ക് കിലോമീറ്ററിന് ഒരു പൈസയും എ.സി ക്ലാസുകളില്‍ കിലോമീറ്ററിന് രണ്ടുപൈസ വീതവുമാണ് വര്‍ധിക്കുക. ഓര്‍ഡിനറി സെക്കന്‍ഡ് ക്ലാസില്‍ 500 കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് നിരക്ക് വര്‍ധിക്കില്ല. ഓര്‍ഡിനറി സെക്കന്‍ഡ് ക്ലാസില്‍ 500 കിലോമീറ്ററില്‍ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വീതം വര്‍ധനവുണ്ടാകും. സബര്‍ബന്‍ യാത്രാ ടിക്കറ്റുകള്‍ക്കും സീസണ്‍ ടിക്കറ്റുകള്‍ക്കും വര്‍ധന ബാധകമല്ല.

അതേ സമയം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ അസൗകര്യമുണ്ടായാൽ റീഫണ്ട് നൽകാനൊരുങ്ങുകയാണ് ഇൻഡ്യൻ റെയിൽവേ. ട്രെയിൻ വൈകിയാലും, എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി മുതൽ റീഫണ്ട് ലഭിക്കും. മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എ.സി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടി.ഡി.ആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) പരിഷ്‌ക്കരണം വരുത്തി. ട്രെയിൻ നഷ്ടമായാലോ, അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐ.ആർ.സി.ടി.സി വെബ്‌സൈറ്റിലോ ആപ്പിലോ യാത്രകാരന് ഒരു ടി.ഡി.ആർ ഫയൽ ചെയ്യാം. അതുവഴി റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്‌കരണം.

ഐ.ആർ.സി.ടി.സിയുടെ വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരണങ്ങൾ പങ്കുവച്ചിരിക്കുന്നത്. ട്രെയിനുകളുടെ വൈകിയോട്ടത്തിന് പുറമേ വൃത്തിയില്ലായ്മ, പല സൗകര്യങ്ങളും കൃത്യമായി പ്രവർത്തിക്കാത്തത് എന്ന് തുടങ്ങി സ്റ്റേഷൻ എത്താറാകുമ്പോൾ ഉള്ള പിടിച്ചിടൽ വരെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ റെയിൽവേയുമായി ബന്ധപെട്ട ഒരു പരാതി നൽകാൻ ഒരു സ്ഥലമോ പരാതി നൽകിയാൽ കൃത്യമായ ഒരു മറുപടി പോലുമോ പലപ്പോഴും ലഭിക്കാറില്ലാത്ത അവസ്ഥയ്ക്ക് ആണ് ഇനി ശാശ്വത പരിഹാരവുമായി റെയിൽവേ രംഗത്തുവന്നിരിക്കുന്നത്.

എസി വർക്ക് ആകുന്നില്ല എന്നതാണ് പരാതിയെങ്കിൽ ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയത്തിന് 20 മണിക്കൂറിനുളളിൽ ടി.ഡി.ആർ ഫയൽ ചെയ്യണം. ലോവർ ക്ലാസിൽ റിസർവേഷൻ യാത്രക്കാർക്ക് അങ്ങനെ യാത്ര ചെയ്യാനായില്ലെങ്കിൽ യാത്രക്കാരൻ കയറുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയത്തിന് 3 മണിക്കൂർ മുൻപ് ടി.ഡി.ആർ ഫയൽ ചെയ്യാം. ട്രെയിൻ വഴി തിരിച്ചു വിടുന്ന സാഹചര്യത്തിൽ യാത്രക്കാരൻ കയറുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്ന ഷെഡ്യൂൾ മുതൽ 72 മണിക്കൂർ വരെ ടി.ഡി.ആർ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കും. എന്നാൽ, കണക്ടിങ് യാത്രാ ടിക്കറ്റുകൾക്ക് റീഫണ്ട് ബാധകമല്ല. ശരിയായ കോച്ച് ഘടിപ്പിച്ചിട്ടില്ലെങ്കിൽ നിരക്കിൽ വ്യത്യാസം വന്നാൽ രണ്ട് ദിവസം വരെ പരാതി നൽകാൻ കഴിയും.

യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ മൂന്ന് പ്രധാന പരിഷ്കാരങ്ങൾക്കൂടി നടപ്പാക്കുന്നു. തത്കാൽ ടിക്കറ്റ് ബുക്കിങിന് പുതിയ നടപടിക്രമം, റിസർവേഷൻ ചാർട്ട് എട്ട് മണിക്കൂർ മുമ്പ് തയ്യാറാക്കൽ, പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റെ സമഗ്ര നവീകരണം എന്നിവയാണ് പുതിയ മാറ്റങ്ങൾ. യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കാനാണ് ഈ പരിഷ്കാരങ്ങളെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  4 minutes ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  19 minutes ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  32 minutes ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  an hour ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  an hour ago
No Image

ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി

Kerala
  •  2 hours ago
No Image

സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു

organization
  •  2 hours ago
No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  3 hours ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  3 hours ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  3 hours ago