HOME
DETAILS
MAL
ശക്തമായ നടപടിയെന്ന് ജനകീയ കമ്മിറ്റി
backup
August 30 2016 | 22:08 PM
കണ്ണൂര്‍: ഓണം സീസണില്‍ വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനം തടയുന്നതിന് എക്‌സൈസ് വിഭാഗം പരിശോധനകള്‍ കര്‍ശനമാക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.വി ഗംഗാധരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നതായും സ്‌ട്രൈക്കിങ് ഫോഴ്‌സുകള്‍ പരിശോധനകള്‍ നടത്തിവരുന്നതായും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ എ.എന്‍ ഷാ അറിയിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു. യോഗം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."